Tue. Mar 19th, 2024

ബിഎസ്എന്‍എല്‍ എല്ലാ ആഭ്യന്തര കോളുകളിലെയും എഫ്‌യുപി പരിധി നീക്കംചെയ്തു. ഇതോടെ എല്ലാ പ്ലാന്‍ വൗച്ചറുകളിലും, എസ്ടിവി, കോംബോ വൗച്ചറുകളിലും പരിധിയില്ലാത്ത കോളുകളും ഡാറ്റയും നല്‍കും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അടുത്തിടെ 2021 മുതല്‍ മൊബൈല്‍ ചാര്‍ജുകള്‍ക്കായി ഇന്റര്‍കണക്ഷന്‍ യൂസസ് ചാര്‍ജുകള്‍ (ഐയുസി) നിര്‍ത്തലാക്കിയതിന് ശേഷമാണ് ഈ തീരുമാനം. 398 രൂപയ്ക്ക് പ്രീപെയ്ഡ് പ്ലാനും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. 100 സൗജന്യ എസ്എംഎസും 30 ദിവസത്തെ വാലിഡിറ്റിയുമുള്ള പരിധിയില്ലാത്ത കോളുകളും ഡാറ്റയും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ എംടിഎന്‍എല്‍ നെറ്റ്‌വര്‍ക്ക് റോമിംഗ് ഏരിയ ഉള്‍പ്പെടെയുള്ള ഹോം, ദേശീയ റോമിംഗുകളില്‍ പ്രതിദിനം സൗജന്യ എസ്എംഎസ് ബാധകമാണ്. 398 രൂപ ഓഫറിന് കീഴിലുള്ള എസ്എംഎസ് അല്ലെങ്കില്‍ വോയ്‌സ് ആനുകൂല്യങ്ങള്‍ ഔട്ട്‌ഗോയിംഗ് പ്രീമിയം നമ്പറുകള്‍ക്കും അന്താരാഷ്ട്ര നമ്പറുകള്‍ക്കും മറ്റ് ചാര്‍ജ് ചെയ്യാവുന്ന ഷോര്‍ട്ട്‌കോഡുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല.

By Divya