25 C
Kochi
Monday, June 21, 2021

Daily Archives: 9th January 2021

ആ പതാക വീശിയത് മലയാളി അല്ല : സോഷ്യൽ മീഡിയ
ഇന്ത്യൻ പതാക അമേരിക്കയിൽ വീശിയത് മലയാളി അല്ല. വിഎച്പി അമേരിക്കയിലും മറ്റ് ഹിന്ദു സംഘടനകളിലും അംഗമായ കൃഷ്ണ ഗുടിപതിയെന്ന് സോഷ്യൽ മീഡിയ. യുഎസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ മന്ദിരത്തിൽ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തിനിടെ ഇന്ത്യന്‍ പതാക വീശിയത് മലയാളിയായ വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കല്‍ ആണെന്ന വാർത്തകൾക്ക് പിന്നാലെ അത് നിഷേധിച്ച് സോഷ്യൽ മീഡിയ.പതാക വീശിയത് ബിജെപി അനുകൂലിയും VHP അടക്കമുള്ള സംഘടനയിൽ ഉള്ള കൃഷ്ണ ഗുടിപതിയാണെന്നാണ് പുതുതായി വരുന്ന...
കോഴിക്കോട്:   മാനാഞ്ചിറയില്‍ വരയിലൂടെ ദില്ലിയില്‍ സമരത്തിലുള്ള കര്‍ഷകര്‍ക്ക് പിന്തുണ. 150 മീറ്റര്‍ ക്യാന്‍വാസില്‍ നൂറ് ചിത്രകാരന്‍മാര്‍ വരയിലൂടെ പ്രതിഷേധിച്ചു. വിവിധ കര്‍ഷക സംഘടനകളും കലാകാരന്‍മാരും തുടർ പ്രതിരോധത്തില്‍ പങ്കാളികളായി. അടിച്ചമര്‍ത്തപ്പെടുന്ന കര്‍ഷകരുടെ വിലാപം. സഹന സമരം. പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍. മണ്ണും മനുഷ്യനുമായുള്ള ആത്മബന്ധം എന്നിവയൊക്കെ വരച്ച് കർഷകസമരത്തിന പിന്തുണ തീർത്തു.
വേണ്ടത്ര പരിചരണമില്ലാതെ പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നശിക്കുന്നു. വെള്ളപ്ക്കത്തില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാത്തതാണ് കോട്ടയം ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്ക് നശിക്കാനന്‍ കാരണം. സിന്തറ്റിക് പാളികളും അടര്‍ന്നിളകിയതോടെ കായികതാരങ്ങള്‍ക്ക് അപകടങ്ങളുണ്ടാകാനും സാധ്യതകളേറെയഏറെ പരിശ്രമങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഒടുവിലാണ് പാലായില്‍ കായികതാരങ്ങള്‍ക്കായി ഒരു സിന്തറ്റിക് ട്രാക്ക് ഒരുങ്ങിയത്.
കോട്ടയം: ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നന്ന് മത്സരിക്കാനാണ് ജോസ് കെ മാണി എം പി സ്ഥാനം രാജിവച്ചിരിക്കുന്നത്. രാജിക്കത്ത് ജോസ് കെ മാണി രാഷ്ട്രപതിക്ക് കൈമാറി. കേരളാ കോൺഗ്രസ് എം പിളർത്തി ഇടതുമുന്നണിയിലെത്തിയ ജോസ് കെ മാണിക്ക് പാലാ സീറ്റ് നൽകയാൽ നിലവിൽ പാലാ എംഎൽഎയായ മാണി സി കാപ്പനും പാർട്ടിയായ എൻസിപിയും എൽഡിഎഫ് വിടുമെന്ന് ഭീഷണി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പോളിംഗ് ചട്ടങ്ങൾ തയാറാകുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തിരഞ്ഞെടുപ്പിൽ കൊവിഡ് ബാധിതർക്ക് പുറമെ ഭിന്നശേഷിക്കാർക്കും 80 കഴിഞ്ഞവർക്കും തപാൽവോ ട്ടിന് അവസരമൊരുക്കുമെന്ന് ടിക്കാറാം മീണ അറിയിച്ചു. പ്രചാരണത്തിൽ കൊവിഡ് ചട്ടങ്ങൾ കർശനമായി പാലിണമെന്നും രാഷ്ട്രീയപാർട്ടികളുമായി 21 ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു.
വൈറ്റില മേൽപ്പാലം ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. പദ്ധതി പൂർത്തീകരണത്തിന് പലതരം പ്രതിസന്ധി നേരിട്ടെന്നും അദ്ദേഹം പറഞ്ഞു.പൊതുമരാമത്ത് വകുപ്പിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നിര്‍മാണവൈദഗ്ധ്യത്തില്‍ പിഡബ്ലിയുഡി രാജ്യത്തെ മുന്‍നിര ഏജന്‍സിയാണ്. മികവോടെ വികസനം പൂര്‍ത്തിയാക്കിയതില്‍ ചിലര്‍ക്ക് അസ്വസ്ഥത ഉണ്ടാവാം. ഫണ്ടില്ലാതെ പണി മുട ങ്ങിയപ്പോഴും ഒരു പാലം തകരാറിലായപ്പോഴും ഇവരെ കണ്ടില്ല.
തിരുവനന്തപുരം: പ്രവാസികൾക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും വേണ്ടി നോർക്ക റൂട്ട്‌സ് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തി. പ്രവാസിരക്ഷ ഇൻഷുറൻസ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്. പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവർക്കുംപദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വർഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്‌ക്കേണ്ടത്. രോഗങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പക്കുന്നത്.
Congress issues notice against Thomas Isaac
കോവിഡ് സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാമെന്ന് സാമ്പത്തികവിദഗ്ധര്‍. ബജറ്റില്‍ തൊഴില്‍ സൃഷ്ടിക്ക് മുന്‍ഗണനയെന്ന ധനമന്ത്രി തോമസ് ഐസകിന്‍റെ പ്രഖ്യാപനം ഇതിന്‍റെ സൂചനയാണ്. കാര്‍ഷിക, ചെറുകിട ഉല്‍പാദന–വ്യാപാര മേഖലകള്‍ക്ക് പിന്തുണ നല്‍കുന്ന നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷ.കോവിഡ് കാല കേരളത്തിന്‍റെ സാമ്പത്തിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ബജറ്റാണ് ധനമന്ത്രിയില്‍ നിന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ട് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയവര്‍ക്ക് ഉപജീവനമാര്‍ഗം കാണിച്ചുകൊടുക്കണം
റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കൊവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചു. വെള്ളിയാഴ്ച രാത്രി നിയോം നഗരത്തില്‍ വെച്ചാണ് സല്‍മാന്‍ രാജാവ് വാക്‌സിന്‍ സ്വീകരിച്ചത്. ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീ അയാണ് ഈ വിവരം അറിയിച്ചത്. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യകാര്യങ്ങളില്‍ കൊവിഡ് വ്യാപനത്തിന്റെ ആരംഭം മുതല്‍ ഇതുവരെ എല്ലാ പിന്തുണകളും നല്‍കിയ സല്‍മാന്‍ രാജാവിന് ആരോഗ്യമന്ത്രി നന്ദി അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും...
വിജയ് നായകനായി എത്തുന്ന മാസ്റ്റാർ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം. കെ.രംഗദാസ് എന്ന വ്യക്തിയാണ് മാസ്റ്ററിനെതിരെ മോഷണാരോപണവുമായി രംഗത്ത് എത്തിയത്. ജനുവരി13ന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെയാണ് ആരോപണവുമായി രംഗദാസ് എത്തിയിരിക്കുന്നത്.  തന്റെ കഥ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ ആരോപിച്ചു. 2017 ഏപ്രില്‍ 7 നാണ് കഥ രജിസ്റ്റര്‍ ചെയ്തതെന്നും രംഗദാസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വരും ദിവസങ്ങളില്‍...