25 C
Kochi
Wednesday, September 30, 2020
Home Tags Donald Trump

Tag: Donald Trump

ഇസ്രായേൽ-യുഎഇ സമാധാനക്കരാർ; ട്രംപിനെ സമാധാനത്തിനുള്ള നൊബേലിനായി നാമനിർദ്ദേശം ചെയ്തു

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021-ലെ സമാധാന നോബല്‍ പുസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ആണ് ട്രംപിനെ നൊബേലിനായി നാമനിർദ്ദേശം ചെയ്തത്. ഇന്ത്യ-പാകിസ്ഥാൻ കശ്മീര്‍ തര്‍ക്കത്തിലൽ മധ്യസ്ഥത വഹിക്കാൻ ട്രംപ് സന്നദ്ധ അറിയിച്ചതും ടൈബ്രിംഗ് നാമനിര്‍ദേശത്തില്‍...

പോര്‍ട്ട്‌ലന്‍ഡ് പ്രക്ഷോഭം; ഡൊണാൾഡ് ട്രംപും ജോ ബൈഡനും വാക്‌പ്പോരിൽ

വാഷിങ്ടൺ:പോര്‍ട്ട്‌ലന്‍ഡ് പ്രക്ഷോഭത്തെ ചൊല്ലി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും കൊമ്പുകോർത്തു. 'ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സ്' പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയ വലതുപക്ഷക്കാരെ ട്രംപ് രാജ്യസ്‌നേഹികൾ എന്ന് വിശേഷപ്പിച്ചതാണ് വാക്ക്പോരിന് തുടക്കമിട്ടത്. അക്രമങ്ങള്‍ക്കെല്ലാം കാരണം ഡെമോക്രാറ്റിക് മേയറാണെന്നും ട്രംപും കുറ്റപ്പെടുത്തി.കൂടാതെ, ബൈഡന് രാജ്യം നയിക്കാനറിയില്ലെന്നും ട്രംപ് പരിഹസിച്ചു. എന്നാല്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍...

ജോ ബെെഡന്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു 

വാഷിങ്ടണ്‍ ഡിസി:ഇരുണ്ട കാലഘട്ടത്തെ അതിജീവിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബെെഡന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചു. കൊവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധി മാത്രമല്ല, ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകം തീര്‍ത്ത വംശീയ വിദ്വോഷത്തിന്‍റെ മുറിവുകളെ ഉണക്കാനും തനിക്ക് കഴിയുമെന്ന് അദ്ദേഹം പ്രചാരണ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ...

നിബന്ധനകളോടെ എച്ച്-1ബി വിസയുള്ളവര്‍ക്ക് യുഎസ്സിലേക്ക് തിരികെ പോകാം 

വാഷിങ്ടണ്‍ ഡിസി:വിസ നിരോധനത്തില്‍ ഇളവുകള്‍ വരുത്തി അമേരിക്ക. നിബന്ധനകളോടെ എച്ച്-1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് അഡ്വസെെറി അറിയിച്ചു. പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ തിരികെ വരാന്‍ അനുമതിയുള്ളുവെന്നാണ് നിബന്ധന. ഇങ്ങനെ വരുന്നവര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളിയെയും...

ഇന്ത്യന്‍ വേരുകളുള്ള കമല ഹാരിസിനെ അറിയാം

വാഷിങ്ടണ്‍ ഡിസി:അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയായി ചരിത്രത്തിലേക്ക് ഇടംപിടിക്കാനൊരുങ്ങുകയാണ് കമല ഹാരിസ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബെെഡന്‍ വെെസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജയായ കമല ഹാരിസിനെ തിരഞ്ഞെടുത്തതോടെ അവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം. കമല...

കൊവിഡ് വാക്സിൻ പുറത്തിറക്കാൻ തിരക്കിട്ട നീക്കവുമായി അമേരിക്ക; 1500 കോടിയുടെ കരാർ ഒപ്പിട്ടു

വാഷിങ്ടൺ:റഷ്യക്ക് പിന്നാലെ കൊവിഡ് വാക്സിൻ എത്രയും വേഗം പുറത്തിറക്കുക എന്ന ഉദ്ദേശത്തോടെ മരുന്ന് കമ്പനിയായ മൊഡേണയുമായി 1500 കോടിയുടെ കരാർ ഒപ്പിട്ട് അമേരിക്ക. വാക്സിൻ പൂർണ സജ്ജമായാൽ ഒരുകോടി ഡോസുകൾ ലഭ്യമാക്കണമെന്നുള്ളതാണ് കരാർ. വാക്സിൻ നിർമ്മാണവുമായി ബന്ധപ്പെട്ട് സമാനമായ നിരവധി കരാറുകൾ ഇപ്പോൾ അമേരിക്ക ഒപ്പിട്ടിട്ടുണ്ട്. ഓപ്പറേഷൻ വാപ് സ്പീഡ് എന്ന...

ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

വാഷിംഗ്‌ടൺ: ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ കമലയുടെ പേര് നിര്‍ദേശിച്ചു. നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററാണ് കമല ഹാരിസ്. രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ തനിക്ക് അഭിമാനമുണ്ടെന്ന് ജോ ബൈഡന്‍ ട്വിറ്ററില്‍...

ട്രംപിന്റെ വാർത്താ സമ്മേളനത്തിനിടെ വെടിവെയ്പ്

യുഎസ്:യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെയ്പ്. വാര്‍ത്താസമ്മേളനം നിര്‍ത്തി ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. ആയുധധാരിയായ ഒരാളെ വൈറ്റ് ഹൗസിന് പുറത്തുവച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചെന്നും,ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും വെെറ്റ് ഹൗസ് അറിയിച്ചു. വൈറ്റ്...

നടുക്കം മാറാതെ ബെയ്റൂട്ട്; സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 78 ആയി

ബെയ്റൂട്ട്:ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടു. 4000 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പ്രധാമിക വിവരം. ബെയ്റൂട്ടിലെ തുറമുഖത്തിന് സമീപത്ത്  സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് സ്ഫോടനമുണ്ടായത്. വെയര്‍ഹൗസിലെ അമോണിയം നെട്രേറ്റ് സൂക്ഷിച്ചിരുന്ന ഗോഡൗണുകളിലാണ് സ്ഫോടനുമുണ്ടായതെന്ന്...

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; ഫെഡറല്‍ ഏജന്‍സികളില്‍ ഇനി അമേരിക്കര്‍ക്ക് മുന്‍ഗണന 

വാഷിംഗ്‌ടൺ: സര്‍ക്കാര്‍ ഏജന്‍സികളുടെ ജോലികള്‍ക്ക് സ്വന്തം പൗരന്‍മാര്‍ക്ക് മുന്‍ഗണന നല്‍കി അമേരിക്ക. ഫെഡറല്‍ ഏജന്‍സികളില്‍ എച്ച് 1ബി വിസയിലെത്തുന്നവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കി. ഇതുസംബന്ധിച്ച എക്സിക്യൂട്ടിവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ടോ അല്ലാതെയോ വിദേശികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കുന്ന ഉത്തരവാണിത്. പ്രധാനമായും...