30 C
Kochi
Monday, July 13, 2020
Home Tags Covid 19

Tag: Covid 19

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; ലോക്ക്ഡൗൺ നീട്ടി സംസ്ഥാനങ്ങൾ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിൽ ചില പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാനങ്ങൾ. മേഘാലയയിൽ ഈമാസം 13, 14 തിയതികളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നാഗാലാൻഡിൽ ഈമാസം 31 വരെ ലോക്ക്ഡൗൺ നീട്ടി. ബെംഗളൂരുവിൽ ഈമാസം 14 മുതൽ 23 വരെ സമ്പൂർണ...

മലപ്പുറം മാതൃക: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്ലാസ്മ നല്‍കാനെത്തിയത് 21 ചെറുപ്പക്കാര്‍

മഞ്ചേരി:കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മാതൃകയാവുകയാണ് മലപ്പുറം ജില്ല. കൊവിഡ് രോഗികള്‍ക്കുള്ള പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ നല്‍കാൻ പെൺകുട്ടികളടക്കം 21 ചെറുപ്പക്കാരാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഈ ആശുപത്രിയില്‍ നിന്ന് തന്നെ ചികിത്സയിലൂടെ കൊവിഡ് ഭേദമായവരാണ് സ്വയം സന്നദ്ധരായി പ്ലാസ്മ നല്‍കാന്‍ എത്തിയത്. ഇതിനിടെ പ്ലാസ്മ തെറാപ്പിയിലൂടെ മഞ്ചേരി മെഡിക്കല്‍ കോളേജ്...

പത്തനംതിട്ട എംപിയും എംഎല്‍എയും ക്വാറന്‍റീനില്‍

പത്തനംതിട്ട:പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയും കോന്നി എംഎൽഎ കെ യു ജനീഷ് കുമാറും ക്വാറന്‍റീനില്‍. ആർടിഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇരുവരും നിരീക്ഷണത്തില്‍ പോയത്. ജീവനക്കാരനൊപ്പം എംപിയും എംഎൽഎയും പൊതുചടങ്ങിൽ പങ്കെടുത്തിരുന്നു.അതേസമയം, രോഗവ്യാപന തോത് കൂടിയതോടെ പത്തനംതിട്ടയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഏറ്റവും അധികം ആളുകൾക്ക് സമ്പര്‍ക്കത്തിലൂടെ...

തൊടുപുഴയിലെ കൊവിഡ് ക്വാറന്റീൻ കേന്ദ്രത്തിൽ സുരക്ഷ വീഴ്ച

തൊടുപുഴ:തൊടുപുഴയില്‍ കൊവിഡ് നിരീക്ഷണത്തിന് പുറമേയുള്ളവർക്കും ക്വാറന്‍റീൻ കേന്ദ്രത്തിൽ താമസസൗകര്യം ഒരുക്കി. ഈ ഗുരുതര സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ലോഡ്ജ് ഉടമയടക്കം മൂന്ന് പേർക്ക് എതിരെ പൊലീസ് കേസെടുത്തു. പതിനഞ്ചോളം പേർ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന തൊടുപുഴ ചുങ്കത്തെ വട്ടക്കളം ടൂറിസ്റ്റ് ഹോമിലായിരുന്നു കൊവിഡ് നിയമലംഘനം നടന്നത്. ആരോഗ്യവകുപ്പിനാണ് സുരക്ഷ വീഴ്ച...

അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു; ഐശ്വര്യ റായിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

മുംബെെ:ബോളിവുഡിന്‍റെ ബിഗ്ബി  അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചു. അഭിഷേക് ട്വിറ്റിറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ജുഹുവിലെ വീട്ടിൽ നിന്ന് അടുത്തുള്ള നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല.അതേസമയം,...

സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനമുണ്ടായതായി ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നതായും വളരെ അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഐഎംഎ. ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ലെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ എബ്രഹാം വർ​ഗീസ് പറഞ്ഞു. കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കാത്തവർക്ക് രോഗം വരുന്നതും കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ കൂടുന്നതും എല്ലാം കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നതിന്റെ ലക്ഷണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൂന്തുറയിൽ അവശ്യ സാധന വിതരണം ആരംഭിച്ചു

തിരുവനന്തപുരം: കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പൂന്തുറയിൽ അവശ്യ സാധനങ്ങളുടെ വില്‍പനയ്ക്കായി മൊബൈല്‍ ഷോപ്പുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന വിപണന കേന്ദ്രങ്ങളും തുറന്നു. ഇത് കൂടാതെ പ്രതിരോധ പ്രവർത്തിനത്തിനായി ആരോഗ്യ, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെയും നിയോഗിച്ചു.  ഇന്ന് പൂന്തുറയിലെ ജനങ്ങള്‍ കൊവിഡ്  പരിശോധയോട് സഹകരിച്ചുവെന്ന് പൂന്തുറ...

സര്‍വകലാശാലാ പരീക്ഷകള്‍ റദ്ദാക്കി ഡൽഹി സർക്കാർ 

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലാ പരീക്ഷകള്‍ റദ്ദാക്കി ഡൽഹി സർക്കാർ. അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ മൂല്യ നിര്‍ണയത്തിനായി മാര്‍ഗ നിര്‍ദേശം തയ്യാറാക്കാന്‍ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. അവസാന സെമസ്റ്റര്‍ ഒഴികെയുള്ള വിദ്യാര്‍ഥികളെ പരീക്ഷ ഇല്ലാതെ  തന്നെ പാസാക്കാനും നിർദ്ദേശം നൽകിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് യുഡിഎഫ് സമരം നടത്തുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പത്രസമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തിന് നേരെ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ എല്ലാം പ്രതിപക്ഷ കക്ഷികള്‍ പൂര്‍ണമായി സഹകരിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ജനപ്രതിനിധികളും പാര്‍ട്ടി പ്രവര്‍ത്തകരും ഇതുവരെ നടത്തിയിട്ടുള്ള സമരങ്ങള്‍ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നുവെന്നും ചെന്നിത്തല...

സംസ്ഥാനത്ത് വീണ്ടും മരണം; എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് മരണശേഷം 

കൊച്ചി: ശ്വാസതടസത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ച എറണാകുളം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം പെരുമ്പാവൂർ പുല്ലുവഴി പൊന്നാമ്പിള്ളി ബാലകൃഷ്ണൻ നായരാണ് മരിച്ചത്. 79 വയസായിരുന്നു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലൂടെയാണ് ഇയാൾക്ക് രോഗമുണ്ടായിരുന്നതായി കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 29 ആയി.