സിദ്ദിഖ്‌ കാപ്പന് അഭിഭാഷകനെ കാണാൻ അനുമതി നൽകി സുപ്രീംകോടതി

കാപ്പൻ പോപ്പുലർ ഫ്രണ്ട് പ്രവത്തകനാണെന്നും മാധ്യമപ്രവർത്തനം ഇതിന്  മറയാക്കുകയാണെന്നും യുപി സർക്കാർ കോടതിയിൽ പറഞ്ഞു.

0
125
Reading Time: < 1 minute

 

ഡൽഹി:

ഹാഥ്റസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കാണാൻ സുപ്രിംകോടതിയുടെ അനുമതി. സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ നൽകിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്

വിശദമായ മറുപടി നൽകാൻ പത്രപ്രവർത്തക യൂണിയന് ഒരാഴ്ച സമയം അനുവദിച്ചു. ജാമ്യാപേക്ഷ നൽകാൻ നടപടികൾ സ്വീകരിക്കാമെന്നും ഒരാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

അതേസമയം സിദ്ദിഖ്‌ കാപ്പൻ മാധ്യമപ്രവർത്തകനല്ലെന്ന് യുപി സർക്കാർ കോടതിയിൽ വാദിച്ചു. കാപ്പൻ പോപ്പുലർ ഫ്രണ്ട് പ്രവത്തകനാണെന്നും മാധ്യമപ്രവർത്തനം ഇതിന്  മറയാക്കുകയാണെന്നും യുപി സർക്കാർ പറഞ്ഞു.

കഴിഞ്ഞ ഒന്നരമാസത്തോളമായി പൊലീസ് കസ്റ്റഡിയിലാണ് കാപ്പൻ. സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകനെ അനുവദിക്കുന്നില്ല, കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അനുവദിക്കുന്നില്ല തുടങ്ങിയ വിഷയങ്ങൾ കൂടി പത്രപ്രവര്‍ത്തക യൂണിയൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

Advertisement