29 C
Kochi
Saturday, June 19, 2021

Daily Archives: 16th November 2020

M Sivasankar (Picture Credits_Woke Malayalam)
കൊച്ചി:കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്യുന്നു. സ്വര്‍ണ്ണക്കടത്ത്-ഡോളര്‍ ഇടപാടിലാണ് ചോദ്യം ചെയ്യല്‍.ഇന്ന് ശിവശങ്കറിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണയകമായൊരു ദിവസമാണ്. കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇന്ന് വ്യക്തത വരും. സ്വപ്ന സുരേഷ് അവസാനമായി ഇഡിക്ക് നല്‍കിയ മൊഴി പകര്‍പ്പുമായാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഇഡിക്ക്...
SC issues notice to UP govt on plea against arrest of journalist Siddique Kappan
ഡൽഹി: ഹാഥ്റസിലെ ദളിത് പെൺകുട്ടിയുടെ ബലാത്സംഗ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ അറസ്റ്റിലായ  മലയാളി മാധ്യമപ്രവർത്തകന് ജാമ്യം തേടിയുള്ള ഹർജ്ജിയിൽ സുപ്രീം കോടതി യുപി സർക്കാരിന് നോട്ടീസ് അയച്ചു.അഴിമുഖത്തിന്റെ ഡൽഹി ഘടകം റിപ്പോർട്ടായ സിദ്ധിക്ക് കാപ്പനെ അറസ്റ്റ് ചെയ്ത കേസിലെ ജാമ്യാപേക്ഷയിലാണ് സുപ്രീം കോടതി യുപി സർക്കാരിനും പോലീസീനും നോട്ടീസ് അയച്ചത്.യുഎപിഎ അടക്കം ചുമത്തപ്പെട്ട് ഒരു മാസത്തിലേറെയായി ജയിലിൽ കഴിയുന്ന സിദ്ധിക്ക് കാപ്പനെ പുറത്തിറക്കാൻ വേണ്ടി കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹർജിയാണ്  ചീഫ് ജസ്റ്റിസ് എസ് എ...
കൊച്ചി: വീടുകളിലേക്ക്‌ പൈപ്പ്‌ ലൈനിലൂടെ പാചകവാതക (പിഎന്‍ജി)മെത്തിക്കുന്ന ഗെയില്‍ പദ്ധതി പ്രവര്‍ത്തനസജ്ജമായി. എറണാകുളം നഗരത്തില്‍ നടപ്പാക്കുന്ന സിറ്റി ഗ്യാസ്‌ പദ്ധതിക്കു വേണ്ടിയുള്ള കൊച്ചി- മംഗളൂരു പ്രകൃതി വാതകക്കുഴല്‍ അവസാനഘട്ടം പൂര്‍ത്തീകരിക്കുന്നതോടെ ഈയാഴ്‌ചയോടെ പാചകവാതകവിതരണം നടത്താനാകും. അദാനി ഗ്രൂപ്പും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും സംയുക്തമായി രൂപീകരിച്ച ഐഒസി അദാനി ഗ്യാസ്‌ ലിമിറ്റഡാണ്‌ സിറ്റി ഗ്യാസ്‌ പദ്ധതി നടപ്പാക്കുന്നത്‌.ശനിയാഴ്‌ചയാണ്‌ രണ്ടാംഘട്ടത്തിലെ സുപ്രധാന ഘട്ടമായ കാസര്‍ഗോഡ്‌ ചന്ദ്രഗിരിപ്പുഴയ്‌ക്കു കുറുകെ ഒന്നര കിലോമീറ്റര്‍ പൈപ്പ്‌ ലൈന്‍...
Kerala Highcourt
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രോസ് വിസ്താരത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഹെെക്കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാട്ടി അപ്പോള്‍ തന്നെ പരാതി നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ലായെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രൊസിക്യൂഷന്‍റെ ഹര്‍ജി വിധി പറയാന്‍ മാറ്റി.വിചാരണക്കോടതി പ്രോസിക്യൂഷനോട് മുന്‍വിധിയോടെ പെരുമാറിയെന്നും സര്‍ക്കാര്‍ ഹെെക്കോടതിയെ അറിയിച്ചു. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തില്‍ ആയിരുന്നു. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ കോടതി അനുവദിച്ചു....
Congress issues notice against Thomas Isaac
 തിരുവനന്തപുരം:കിഫ്ബി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. സിഎജി റിപ്പോർട്ട് ചോർത്തിയെന്നാരോപിച്ച് എംഎൽഎ വി ഡി സതീശനാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. സഭയുടെ മേശപ്പുറത്ത് വയ്ക്കേണ്ട റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നായിരുന്നു വിമർശനം. നിയമസഭയുടെ അന്തസ്സ് ധനമന്ത്രി കളങ്കപ്പെടുത്തിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.സ്പീക്കർ നിയമസഭ എത്തിക്സ് കമ്മിറ്റിക്ക് നോട്ടീസ് കൈമാറും. എ പ്രദീപ്കുമാർ എംഎൽഎ അധ്യക്ഷനായ നിയമസഭാ എത്തിക്സ് കമ്മിറ്റി വിഷയം രണ്ടുദിവസത്തിനുള്ളിൽ ചർച്ച ചെയ്തേക്കും....
Thomas Isaac against Ramesh Chennithala on CAG controversy
 തിരുവനന്തപുരം:കിഫ്ബി - സിഎജി വിവാദത്തിൽ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി. പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റിയെന്നും ഒളിച്ചുകളി നിർത്തി ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും ധനമന്ത്രി പറഞ്ഞു. റിസർവ് ബാങ്ക്, സെബി അനുമതികളോടെയാണ് വായ്പ എടുത്തതെന്നും നിയമപരമായി നേരിടാൻ ഒരു ഭയവും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.കെപിസിസി സെക്രട്ടറി മാത്യു കുഴൽനാടൻ ആർഎസ്എസുകാരുടെ വക്കാലത്തെടുത്തതായും ധനമന്ത്രി അഭിപ്രായപ്പെട്ടു. ഇങ്ങിനെയൊരാളെ കെപിസിസി സെക്രട്ടറിയായി ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. രഞ്ജിത് കാർത്തികേയനും കുഴൽനാടനും കൂടിക്കാഴ്ച നടത്തി. ആർഎസ്എസിന്റെ ഭാഗമാണ് സ്വദേശി ജഗരൺ...
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വൈപ്പിൻ ഓച്ചന്തുരുത്ത് സ്വദേശി സിജോ ജോസ്ലിൻ (23) ആണ് അറസ്റ്റിലായത്.തൃപ്പൂണിത്തുറ സ്വദേശിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. സെപ്റ്റംബറിലാണ് പെൺകുട്ടിയെ ഓച്ചന്തുരുത്തിൽ വിളിച്ചു വരുത്തി യുവാവ് പീഡിപ്പിച്ചത്.പുതിയകാവ് സ്വദേശിയായ ബാലികയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഞാറക്കൽ പൊലീസിനു കൈമാറിയിരുന്നു. തുടർന്ന് ഞാറക്കൽ സിഐ പി എസ് ധർമ്മജിത്ത് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഞാറക്കൽ ഫസ്റ്റ് ക്ലാസ്...
Karti Chidambaram
ചെന്നെെ:രാജ്യത്ത് ഒരിടത്തും ബിജെപിക്ക് ബദല്‍ ആകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ അഭിപ്രായത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം.ട്വിറ്ററിലൂടെ ആയിരുന്നു കാര്‍ത്തിയുടെ പ്രതികരണം. ആത്മപരിശോധനയ്ക്കും ആശയരൂപവത്കരണത്തിനും കൂടിയാലോചനയ്ക്കും പ്രവര്‍ത്തനത്തിനും നമുക്ക് സമയമായിരിക്കുന്നു- എന്നാണ് കാര്‍ത്തിയുടെ ട്വീറ്റ്.https://twitter.com/KartiPC/status/1328206607247765504?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1328206607247765504%7Ctwgr%5E&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fkarti-chidambaram-supports-kapoil-sibal-1.5211590കപില്‍ സിബല്‍ തന്റെ അഭിമുഖം പങ്കുവെച്ചു കൊണ്ടുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്ത കാര്‍ത്തി, കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനെ ടാഗ് ചെയ്തിട്ടുമുണ്ട്.ബിഹാർ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെയായിരുന്നു കോൺഗ്രസ്സ്...
Paul Van Meekeren delivers food to meet his needs
ആസ്​റ്റർഡാം: മറ്റ് എല്ലാ മേഖലകളെയും പോലെ കായിക മേഖലയെയും കൊവിഡ് പ്രതികൂലമായി ബാധിച്ചിരുന്നു. നിശ്ചയിച്ചുവെച്ചിരുന്ന പല മത്സരങ്ങളും മാറ്റിവെച്ചതോടെ കായിക മേഖലയെ വരുമാനമാക്കിയ താരങ്ങളും പ്രതിസന്ധിയിലായി. അത്തരത്തിൽ 2020ൽ ആസ്​ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വൻറി 20 ലോകകപ്പ്​ മാറ്റിവെച്ചപ്പോൾ പ്രതിസന്ധിയിലായ നെതർലൻഡ്‌സ്‌ ക്രിക്കറ്റർ പോൾ വാൻ മീകീരൻ ഇപ്പോൾ ജീവിക്കാനായി ഫുഡ് ഡെലിവറി ബോയ് ആയിരിക്കുകയാണ്. ജീവിതച്ചിലവുകൾക്കായി യൂബർ ഇറ്റ്സ് ഓടിക്കുകയാണ് വാൻ മീകീരൻ.വേൾഡ് കപ്പ് മാറ്റിവെച്ചെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ താരങ്ങൾക്ക് ഐപിഎൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ ലഭിച്ചിരുന്നു....
A Vijayaraghavan against people opposing EWS reservation
 തിരുവനന്തപുരം:സംസ്ഥാനത്ത് നിലവിൽ വന്ന മുന്നാക്ക സംവരണത്തിനെതിരെ സമരം ചെയ്യുന്നവർ വർഗീയ ഏകോപനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവൻ പ്രതികരിച്ചു. മാധ്യമം ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ തീരുമാനം മൂലം ഒരു തിരിച്ചടിയും ഉണ്ടാകില്ലെന്നും ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് സംവരണ വിഭാഗത്തിലെ സമ്പന്നന്മാരാണെന്നും അദ്ദേഹം ആരോപിച്ചു.ജാതി അടിസ്ഥാനത്തിൽ മാത്രം ചിന്തിക്കുന്ന ഒരു പാർട്ടിയല്ല കമ്യൂണിസ്​റ്റ് പാർട്ടിയെന്നും അഭിപ്രായപ്പെട്ടു. എല്ലാ ജാതിയിലും മതത്തിലും പാവപ്പെട്ടവരുണ്ട്. പട്ടികജാതി/പട്ടികവർഗ വിഭാഗം സഹസ്രാബ്​ദങ്ങളുടെ അടിച്ചമർത്തലിന് വിധേയരായവരാണ്. അവർക്കുള്ള സംവരണം അഭംഗുരം...