25 C
Kochi
Wednesday, September 22, 2021

Daily Archives: 16th November 2020

ഏലൂരിൽ വൻ മോഷണം
കൊച്ചി: എറണാകുളം ഏലൂർ കമ്പനിപ്പടിയില്‍ ജ്വല്ലറിയിൽ വന്‍ കവർച്ച. ഒരു കോടിയോളം രൂപയുടെ സ്വർണം മോഷണം പോയി. 300 പവനോളം നഷ്ടപ്പെട്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.കമ്പനിപ്പടിയിലെ ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്.രാവിലെ ഉടമകള്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. കടയുടെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. എന്നാൽ നഷ്ടമായ സ്വർണ്ണത്തിന്റെ തൂക്കം സംബന്ധിച്ച് അവ്യക്തത ഉണ്ടെന്ന് പൊലീസ് പ്രതികരിച്ചു.വിരലടയാള വിദഗ്ധരും എത്തി. ജ്വല്ലറിയില്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല.സംഭവത്തിൽ...
M Sivasankar
കൊച്ചി:കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന്  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ജയിലിലെത്തിച്ചു. കസ്റ്റംസ് ഉടന്‍ തന്നെ കാക്കനാട് ജില്ലാ ജയിലില്‍ എത്തി ശിവശങ്കറിനെ ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കടത്ത്-ഡോളര്‍ ഇടപാടിലാണ് ചോദ്യം ചെയ്യല്‍.ഇന്ന് ശിവശങ്കറിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍നായകമായെരു ദിവസമാണ്. കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇന്ന് വ്യക്തത വരും.സ്വപ്ന സുരേഷ് അവസാനമായി ഇഡിക്ക് നല്‍കിയ മൊഴി പകര്‍പ്പുമായിട്ടായിരിക്കും കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യുക....
SpaceX Launches 4 Astronauts Into Space
വാഷിംഗ്‌ടൺ: നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചു. ഞായറാഴ്ച്ചയാണ് വിക്ഷേപണം നടന്നത്. സാങ്കേതിക സംവിധാനങ്ങളൊക്കെ  ഇത് വരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് നാസയും സ്പേസ് എക്സും വ്യക്തമാക്കി.മനുഷ്യന്‍റെ ശൂന്യകാശ യാത്രയില്‍ സ്വകാര്യ പങ്കാളിത്തം എന്ന നാഴികക്കല്ലാണ് സ്പേസ് എക്സിന്റെ ഡ്രാഗൺ പേടക വിക്ഷേപത്തിലൂടെ പിന്നിട്ടിരിക്കുന്നതെന്ന് നാസ പറയുന്നു. സര്‍ക്കാര്‍ ഏജന്‍സിയുമായി സഹകരിച്ച് റോക്കറ്റുകളും ബഹിരാകാശ വാഹനങ്ങളും നിര്‍മ്മിക്കാനുള്ള സ്വകാര്യ മേഖലയുടെ നീക്കത്തിന് ഊര്‍ജ്ജമാകും ഈ...
Post covid syndrome diagnosing widely
തിരുവനന്തപുരം: കൊവിഡ് ഭേദമായവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വരുന്നതായി ചൂണ്ടിക്കാട്ടുന്ന പോസ്റ്റ് കൊവിഡ് ക്ലിനിക്ക് പ്രാഥമിക പരിശോധന ഫലം പുറത്ത്. വയനാട്ടിൽ പ്രാഥമിക പരിശോധനയ്ക്ക് വിധേയരായവരിൽ 7 പേർക്ക് ഗുരുതര ശ്വാസകോശ പരിക്കുകൾ കണ്ടെത്തി. 5 പേരിൽ കാഴ്ച്ച പ്രശ്നങ്ങൾ വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിശദമായ പഠനത്തിനൊപ്പം, കൊവിഡ് മുക്തരുടെ മരണം പ്രത്യേകം കണക്കെടുക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.വയനാട്ടിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്കിൽ പ്രാഥമിക പരിശോധനയ്ക്ക് വിധേയരായ 140 പേരിൽ നൂറിലധികം പേർക്കും അമിതമായ ക്ഷീണം, ശ്വാസംമുട്ടൽ, കിതപ്പും...
Newspaper Roundup
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.https://www.youtube.com/watch?v=win80Udnjcg 
Kapil Sibal criticise Congress leadership
ഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത നഷ്ടത്തിൽ കോൺഗ്രസ്സ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കപിൽ സിബൽ. ജനം കോൺഗ്രസിനെ ബിജെപിയ്ക്ക് ബദലായി കാണുന്നതേയില്ലെന്നും ശക്തികേന്ദ്രങ്ങളായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും പാർട്ടിയുടെ പ്രസക്തി നഷ്ടമാകുകയാണെന്നും കപിൽ സിബൽ വിമർശിച്ചു. നേതൃത്വം ആത്മപരിശോധന നടത്തുന്നില്ല. പരാജയ കാരണം അന്വേഷിക്കുന്നതേയില്ല.പാർട്ടിയിൽ പ്രതികരിക്കാൻ വേദിയില്ലാത്തതിനാലാണ് പരസ്യപ്രതികരണങ്ങൾ നടത്തേണ്ടി വരുന്നതെന്നും സിബൽ പറഞ്ഞു. ബിഹാറിൽ കോൺഗ്രസ്സ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആർ ജെ ഡി യ്ക്കും ഇടത്പക്ഷത്തിനുമൊപ്പം മഹാസംഖ്യത്തിൽ മത്സരിച്ച കോൺഗ്രസ്സ്...
Malabar Medical College
കോഴിക്കോട്:ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ആശുപത്രി ജീവനക്കാരന്‍ ശ്രമിച്ചതായി പരാതി. ഇന്നലെ രാത്രി 11.30നാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്തേക്ക് യുവതിയെ  കൂട്ടിക്കൊണ്ട് പോയ ശേഷം ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് നേരത്തെ യുവാവ് മെസ്സേജയച്ച് ബുദ്ധിമുട്ടിച്ചിരുന്നുവെന്നും പരാതിയുണ്ട്. ഇക്കാര്യം ആശുപത്രി ജീവനക്കാരെ അറിയിക്കുകയും ചെയ്തിരുന്നതായാണ് വിവരം. പൊലീസ് യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.അതേസമയം, ജീവനക്കാരനെതിരെ...