26.2 C
Kochi
Thursday, September 23, 2021

Daily Archives: 14th November 2020

Amaan Gold Fraud case
 പയ്യന്നൂർ:പയ്യന്നൂർ അമാൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കൂടുതൽ പരാതികളുമായി നിക്ഷേപകർ രംഗത്തെത്തി. വിദേശത്ത് നിന്നടക്കം ഏഴ് പരാതികൾ കൂടി ലഭിച്ചതായി പോലീസ് അറിയിച്ചു. ഇതോടെ അമാൻ ഗോൾഡ് ജ്വല്ലറിക്കെതിരായി പരാതികളുടെ എണ്ണം 16 ആയി. ജ്വല്ലറി എംഡി മൊയ്തു ഹാജി ഇപ്പോഴും ഒളിവിൽ തുടരുകയാണ്. പയ്യന്നൂരിൽ പ്രവർത്തിച്ചിരുന്ന അമാൻ ഗോൾഡ് എന്ന സ്ഥാപനമാണ് നിക്ഷേപം വാങ്ങിയ ശേഷം ലാഭവിഹിതം നൽകാതിരുന്നത്. മൂന്ന് പേരുടെ പരാതിയിൽ ആദ്യം പോലീസ് കേസെടുത്തിരുന്നു. 2016- മുതല്‍ 2019 വരെയുള്ള കാലയളവില്‍...
Soumini Jain opens about cooperation election
കൊച്ചി: നിലവിലെ കൊച്ചി മേയർ സൗമിനി ജയിനെ ഒഴിവാക്കിക്കൊണ്ട് ഇന്നലെ പുറത്തിറങ്ങിയ കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടിക ഏറെ ചർച്ചയായിരുന്നു. മത്സരിക്കാൻ താത്പര്യമില്ലെന്ന് സൗമിനി ജയിൻ അറിയിച്ചതിനെ തുടർന്നാണ് സീറ്റ് നൽകാതിരുന്നതെന്നാണ് പാർട്ടി വിശദീകരണം.മത്സരിക്കാത്തത് വ്യകതിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് സൗമിനി ജയിൻ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, വ്യക്തമായ ചില വിമർശനങ്ങളും സൗമിനി ജയിൻ ഉയർത്തുന്നു.കൗൺസിലു൦ ഉദ്യോഗസ്ഥരിൽ നിന്നു൦ സഹകരണക്കുറവ് പദ്ധതികളുടെ വേഗതയെ ബാധിച്ചുവെന്ന് അവര്‍ തുറന്നടിച്ചു. പൊതുര൦ഗത്ത് തുട൪ന്നു൦ സജീവമായി പ്രവർത്തിക്കുമെന്ന്...
Trump hints of admiting his failure in election
വാഷിങ്ടൺ: തിരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാൻ പ്രസിഡന്റ് ട്രംപ് തയാറാകുന്നുവെന്ന് സൂചന. തോല്‍വി അംഗീകരിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങള്‍ ഇതുവരെ നടത്തിയ ട്രംപ് ഇപ്പോൾ കാലം എല്ലാം പറയുമെന്നാണ് പ്രതികരിച്ചത്.കൊവിഡ് രണ്ടാംഘട്ട വ്യാപനവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണമുണ്ടായത്.നമ്മള്‍ ലോക്ക്ഡൗണലേക്കൊരിക്കലും പോവില്ല. ഞാനെന്തായാലും പോവില്ല. ഈ ഭരണം അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല. ഭാവിയിലെന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം. ആരാണ് ഭരണത്തിലുണ്ടാവുകയെന്നും. എനിക്ക് തോന്നുന്നു കാലമായിരിക്കും അതിനെല്ലാം ഉത്തരം തരിക. പക്ഷെ എന്ത് തന്നെയായാലും...
Tipu Sultan and Fort
കോഴിക്കോട്:   പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താൻ എന്നത് എല്ലാവർക്കും അറിയാമായിരിക്കും. എന്നാൽ ടിപ്പു സുൽത്താന് കോഴിക്കോട് ജില്ലയിൽ ഒരു കോട്ടയുണ്ടെന്ന് അധികമാരും അറിഞ്ഞിരിക്കാനിടയില്ല. കോഴിക്കോട് നിന്നും പത്തുകിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്ന ഫറോക്ക് കോട്ടയാണത്.മൈസൂർ നഗരത്തേയും ജനങ്ങളേയും രക്ഷിക്കാൻ വേണ്ടി ബ്രിട്ടീഷ് സൈന്യവുമായി സന്ധിയിലേർപ്പെടാൻ നിർബ്ബന്ധിതനായപ്പോൾ ബ്രിട്ടന് വിട്ടുകൊടുക്കപ്പെട്ട വസ്തുവകകളിൽ ഈ ഫറോക്ക് കോട്ടയും ഉൾപ്പെട്ടു എന്നതാണ് ചരിത്രം. ബ്രിട്ടീഷുകാരിൽ നിന്നും ഈ കോട്ടയും ചുറ്റുമുള്ള പ്രദേശങ്ങളും...
installation of theodosius marthoma metropolitan marthoma syrian church
തിരുവല്ല: മലങ്കര മാർത്തോമ്മ സഭയുടെ അധ്യക്ഷനായി ഡോ.ഗിവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനാരോഹിതനായി. തിരുവല്ലയിലെ സഭാ ആസ്ഥാനത്താണ് പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള  സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്.സഭയിലെ മുതിർന്ന എപ്പിസ്‌കോപ്പ യുയാക്കീ മാർ കൂറിലോസിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. കുർബാന മധ്യേ ഡോ.ഗിവർഗീസ് മാർ തിയഡോഷ്യസിനെ മാർത്തോമ്മയായി നാമകരണം ചെയ്തു. മലങ്കര മാർത്തോമ്മ സഭയുടെ 22-ാമത്തെ മെത്രാപ്പോലീത്തയാണ് ഇദ്ദേഹം. പതിമൂന്ന് വർഷത്തിന് ശേഷമാണ് സഭയിൽ പുതിയ അധ്യക്ഷൻ എത്തുന്നത്.കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ...
conflict in kottayam ldf upon seat sharing
കോട്ടയം: കോട്ടയം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തെ ചൊല്ലി എൽഡിഎഫിൽ തർക്കം രൂക്ഷം. ജോസ് പക്ഷം കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതാണ് മുന്നണിയിൽ പ്രതിസന്ധിക്ക് കാരണമായത്. സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ തര്‍ക്കങ്ങളുണ്ടെന്ന് ജോസ് പക്ഷം ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോർജ്ജ് പറഞ്ഞു.കേരള കോൺഗ്രസ്സ് ജോസ് പക്ഷം കോട്ടയത്ത് വളരെ പ്രബലരായ പാർട്ടിയാണെന്നും ആയതിനാൽ അതിനനുസരിച്ചുള്ള പരിഗണന വേണമെന്നും സ്റ്റീഫൻ ജോര്‍ജ്ജ് പറഞ്ഞു. സിപിഐയും സിപിഎമ്മും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സീറ്റ് വിഭജനത്തെ ചൊല്ലി മാരത്തൺ ചർച്ചകൾ...