അമാന്‍ ഗോള്‍ഡിനെതിരെ കൂടുതൽ പരാതികൾ; ജ്വല്ലറി എംഡി ഒളിവിൽ

ജ്വല്ലറി മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല, പണം വാങ്ങി ജ്വല്ലറി ഉടമകള്‍ മുങ്ങിയതായാണ് പരാതികളിൽ വ്യക്തമാക്കിയിരിക്കുന്നത്.

0
157
Reading Time: < 1 minute

 

പയ്യന്നൂർ:

പയ്യന്നൂർ അമാൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കൂടുതൽ പരാതികളുമായി നിക്ഷേപകർ രംഗത്തെത്തി. വിദേശത്ത് നിന്നടക്കം ഏഴ് പരാതികൾ കൂടി ലഭിച്ചതായി പോലീസ് അറിയിച്ചു. ഇതോടെ അമാൻ ഗോൾഡ് ജ്വല്ലറിക്കെതിരായി പരാതികളുടെ എണ്ണം 16 ആയി. ജ്വല്ലറി എംഡി മൊയ്തു ഹാജി ഇപ്പോഴും ഒളിവിൽ തുടരുകയാണ്. 

പയ്യന്നൂരിൽ പ്രവർത്തിച്ചിരുന്ന അമാൻ ഗോൾഡ് എന്ന സ്ഥാപനമാണ് നിക്ഷേപം വാങ്ങിയ ശേഷം ലാഭവിഹിതം നൽകാതിരുന്നത്. മൂന്ന് പേരുടെ പരാതിയിൽ ആദ്യം പോലീസ് കേസെടുത്തിരുന്നു. 2016- മുതല്‍ 2019 വരെയുള്ള കാലയളവില്‍ തട്ടിപ്പ് നടന്നതായാണ് പരാതി. ജ്വല്ലറി മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല, പണം വാങ്ങി ജ്വല്ലറി ഉടമകള്‍ മുങ്ങിയതായാണ് പരാതികളിൽ വ്യക്തമാക്കിയിരിക്കുന്നത്.

Advertisement