Sun. Apr 28th, 2024
Covaccine will launch in February
ഡൽഹി:

ഇന്ത്യയിൽ വികസിപ്പിച്ച കൊവിഡ് വാക്സിൻ അടുത്ത വർഷം ഫെബ്രുവരി ആദ്യത്തോടെ വിപണയിലെത്തുമെന്ന് റിപ്പോർട്ട്. നേരത്തെ പ്രതീക്ഷിച്ചതിനും മുന്നേ തന്നെ കൊവാക്‌സിന്‍ തയ്യാറാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ(ഐസിഎംആർ) മുതിര്‍ന്ന ശാസ്ത്രജ്ഞനായ രജനി കാന്ത് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ ഐസിഎംആറും ഭാരത് ബയോടെക്കും സംയുക്തമായി വികസിപ്പിക്കുന്ന കൊവാക്സിൻ 2021ന്റെ രണ്ടാം പാദത്തിൽ വരുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, വാക്സിൻ ഇതുവരെ നടത്തിയ പരീക്ഷണങ്ങളിൽ നല്ല ഫലപ്രാപ്തി കാണിക്കുന്നതായും അതിനാൽ ഫെബ്രുവരി ആദ്യമോ അല്ലെങ്കിൽ മാർച്ചിലോ വാക്സിൻ പുറത്തിറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കൊവിഡ് -19 ടാസ്‌ക് ഫോഴ്സിലെ അംഗം കൂടിയായ രജനി കാന്ത് പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,209 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 83,64,086 ആയി ഉയര്‍ന്നു. 5,27,962 ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.  77,11,809 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
 

By Arya MR