പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് ഐടി പദ്ധതികളിൽ നിന്ന് വിലക്ക്

സ്വപ്ന സുരേഷ് എന്ന പേര് പരാമർശിക്കാതെ സ്പേസ്‌പാർക്കിൽ യോഗ്യത ഇല്ലാത്ത ആളെ നിയമിച്ചു എന്നതാണ് വിലക്കിന് കാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. 

0
105
Reading Time: < 1 minute

 

തിരുവനന്തപുരം:

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ ഐടി വകുപ്പുകളിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. സ്വപ്ന സുരേഷ് എന്ന പേര് പരാമർശിക്കാതെ സ്പേസ്‌പാർക്കിൽ യോഗ്യത ഇല്ലാത്ത ആളെ നിയമിച്ചു എന്നതാണ് വിലക്കിന് കാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. കെ ഫോൺ പദ്ധതിയുമായി ബദ്ധപ്പെട്ട കരാർ പുതുക്കില്ലെന്നും അറിയിച്ചു. രണ്ട് വർഷത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ സ്‌പേസ് പാർക്കിന്റെ കൺസൾട്ടൻസി സ്ഥാനത്ത് നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറെ നീക്കിയിരുന്നു. അതിനുപിന്നാലെ ഇ-മൊബിലിറ്റി പദ്ധതിയിൽ നിന്നും ഒഴിവാക്കി. ഐടി വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ പുറത്തായതിന് പിന്നാലെയാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെതിരെയും വിമർശനങ്ങൾ ഉയരുന്നത്.

Advertisement