Thu. Mar 28th, 2024

കൊച്ചി:

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യേപേക്ഷ ഹെെക്കോടതി തള്ളിയതോടെ ഇഡി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ജാമ്യാപേക്ഷ തള്ളി മിനിറ്റുകള്‍ക്കമായിരുന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഈ നീക്കം. ചികിത്സയിലുള്ള ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ കൊച്ചിയിലേക്ക് കൊണ്ടുപോകുകയാണ്. ഇനി ശിവശങ്കറിനെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് സാധ്യത. കസ്റ്റംസ് ശിവശങ്കറിന് ഇന്ന് തന്നെ സമന്‍സ് നല്‍കുമെന്നാണ് വിവരം.

ഇഡി- കസ്റ്റംസ് കേസുകളിലെ ജാമ്യാപേക്ഷകളായിരുന്നു ഹെെക്കോടതി തള്ളിയത്. കസ്റ്റംസിന്റെ ഇഡിയുടെയും എതിര്‍ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു കോടതി നടപടി. ശിവശങ്കരിന് സ്വര്‍ണ്ണക്കടത്ത് കേസില്‍ ശക്തമായ പങ്കുണ്ടെന്നായിരുന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. ഇഡിക്ക് വേണ്ടി ഹാജരായ അ‍ീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന്‍റെ വാദങ്ങളെല്ലാം കോടതി അംഗീകരിക്കുകയായിരുന്നു. ശിവശങ്കറും- സ്വര്‍ണ്ണക്കടത്ത കേസ് പ്രതി സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങളടക്കം കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാക്കിയിരുന്നു.

ചാറ്റേര്‍ഡ് അക്കൗണ്ടുമായി നടത്തിയ വാട്‌സ്പ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസറ്റംസ് ഹാജരാക്കിയത്. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം ജസ്റ്റിസ് അശോക് മേനോന്‍ അംഗീകരിക്കുകയായിരുന്നു. ശിവശങ്കറിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam