Thu. Apr 18th, 2024

 

തിരുവനന്തപുരം:

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം മാറി നൽകിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ്. താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും മോർച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു.

ഈ മാസം ആദ്യമാണ് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹം ബന്ധുക്കൾക്ക് നൽകിയത്. പിന്നീട് ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹം മാറി നൽകിയ കാര്യം വ്യക്തമായത്.

മോർച്ചറി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരന് വീഴ്ച്ച പറ്റിയതായാണ് ആർ എം ഒ യുടെ റിപ്പോർട്ടിൽ പറയുന്നത്. ദേവരാജന്റെ മൃതദേഹം മകൻ തിരിച്ചറിഞ്ഞതിന് ശേഷം ടാഗ് പരിശോധിക്കാതെയാണ് വിട്ടുനൽകിയത്. മൃതദേഹം വിട്ടുനൽകുന്നതിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam