Fri. Apr 26th, 2024

 

തിരുവനന്തപുരം:

കേരളത്തില്‍ ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വാർത്താകുറിപ്പിലൂടെ അറിയിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 885, കോഴിക്കോട് 735, മലപ്പുറം 692, എറണാകുളം 438, ആലപ്പുഴ 574, കൊല്ലം 556, കോട്ടയം 430, തിരുവനന്തപുരം 324, പാലക്കാട് 242, കണ്ണൂര്‍ 372, പത്തനംതിട്ട 195, കാസര്‍ഗോഡ് 139, വയനാട് 80, ഇടുക്കി 55 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്ക്. 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7375 പേരുടെ പരിശോധനാഫലം ഇന്ന്  നെഗറ്റീവ് ആയി.

 

 

By Athira Sreekumar

Digital Journalist at Woke Malayalam