Sat. Apr 27th, 2024

 

തിരുവനന്തപുരം:

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ വീണ്ടും കസ്റ്റംസ് രംഗത്ത്. തിരുവനന്തപുരത്തെ ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമെന്നാണ് കസ്റ്റംസിന്റെ ആരോപണം. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ശിവശങ്കർ ചികിത്സ തേടിയത് ചൂണ്ടിക്കാട്ടിയാണ് ആരോപണം. അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരായ വാദത്തിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വേദനസംഹാരി കഴിച്ചാൽ തീരാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉണ്ടായിരുന്നതെന്നും വക്കാലത്തു ഒപ്പിട്ട് കൊച്ചിയിൽ നിന്ന് മടങ്ങുമ്പോൾ ശിവശങ്കർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതായും കസ്റ്റംസ് അഭിപ്രായപ്പെട്ടു. കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ് അസുഖം നടിച്ചതെന്നും ആരോപിച്ചു. ശിവശങ്കറിന്റെ മുൻ‌കൂർ ജാമ്യപേക്ഷ നിലനിൽക്കില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.

By Athira Sreekumar

Digital Journalist at Woke Malayalam