31 C
Kochi
Friday, September 24, 2021

Daily Archives: 22nd September 2020

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റില്‍ പരിശോധന നടത്തുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് കൊച്ചിയിൽ  എന്‍ഐഎ പരിശോധിക്കുന്നത്. യുഎഇ കോൺസുലേറ്റിൽ നിന്ന് ഖുർ ആൻ എത്തിച്ചത് സി. ആപ്റ്റിലായിരുന്നു. മാർച്ച് 24ൽ ആയിരുന്നു ഖുർ ആൻ എത്തിച്ചത്.  എന്‍ഐഎ സംഘം ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും.  സി ആപ്റ്റിലെ സ്റ്റോറിന്‍റെ ചുമതലയുള്ള ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് എന്‍ഐഎ സംഘം ചോദ്യം ചെയ്യുകയാണ്.യുഎഇ കോണ്‍ലുലേറ്റേില്‍ നിന്ന്...
കൊച്ചി:പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി. ഇത് സംബന്ധിച്ച് സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. ആര്‍.എഫ്.നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി .പാലാരിവട്ടം പാലം അഴിമതി അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഭാരപരിശോധന വേണമെന്ന കിറ്റ്കോയുടെ വാദം കരാറുകാരനെ സഹായിക്കാനാണെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കോടതി അടിയന്തിരമായി കേസില്‍ ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ...
തിരുവനന്തപുരം: ഫേസ്ബുക്കിൽ ഇപ്പോള്‍ ചലഞ്ചുകളുടെ സീസണ്‍ ആണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കപ്പിള്‍ ചലഞ്ച്, ചിരിചലഞ്ച് തുടങ്ങി  വിവിധ ചലഞ്ചുകള്‍ ഫേസ്ബുക്ക് ചുമരുകളില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരം  ചലഞ്ചുകൾ തുടങ്ങി വെച്ചത് ആരാണെന്നോ എന്ന് മുതലാണ് തുടങ്ങിയതെന്നോ സംബന്ധിച്ച് കൃത്യമായ ധാരണ ആർക്കുമില്ല. കാര്യം എന്തെന്ന് അറിയില്ലെങ്കിലും ഈ ചലഞ്ചുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ട്രെന്‍റ്കൾ സൂചിപ്പിക്കുന്നു.https://www.facebook.com/santavjshaji/posts/333709011409030 ഇതിനിടെയാണ്  കർഷക ജീവിതം തകർക്കുന്ന കാർഷിക ബില്ലിനെതിരെ  സ്റ്റാൻഡ് വിത്ത് ഫാർമർ ചലഞ്ചുമായി നിരവധി പേർ മുന്നോട്ട്  വന്നത്. കേന്ദ്ര ഗവണ്മെന്റിന്റെ കാർഷിക ബില്ലിനെ എതിർക്കുന്നതിന്റെ ഭാഗമായാണ് #standwithfarmerschallenge...
തിരുവനന്തപുരം:നിയമ സഭാ കയ്യാങ്കളിക്കേസ് തുടരുമെന്ന് ഹൈക്കോടതി. പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ  തിരുവനന്തപുരം സിജെഎം കോടതി തള്ളി. മന്ത്രിമാരായ ഇ.പി.ജയരാജനും കെ.ടി.ജലീലും പ്രതികളായ കേസിലാണ് നിര്‍ണായക ഉത്തരവ്. അടുത്ത മാസം 15-ന് പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം. 2015ല്‍ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് നിയമസഭയില്‍ കയ്യാങ്കളി നടന്നത്. അതേസമയം, നിയമസഭയിലെ കയ്യാങ്കളി കേസ് തുടരാനുള്ള കോടതി തീരുമാനം സന്തോഷകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ശിക്ഷ വാങ്ങി കൊടുക്കുംവരെ...
ഡൽഹി: കാര്‍ഷിക പരിഷ്കരണ ബില്ലിനെതിരെ സമരം ചെയ്യുന്ന എം.പിമാരെ സമരപന്തലില്‍ ചെന്ന് സന്ദര്‍ശിച്ച് രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗ്. സമരപ്പന്തലിലേക്ക് ചായയുമായാണ് ഉപാധ്യക്ഷകന്‍ എത്തിയത്. ഹരിവംശ് നാരായണിനെ പ്രശംസിച്ച് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവര്‍ക്ക് ചായ നല്‍കിയ ഹരിവംശിന്‍റെ മഹാമനസ്കതക്ക് നന്ദി എന്നായിരുന്നു മോദി ട്വീറ്റ് ചെയ്തത്. എം.പിമാരുടേത് മോശം പെരുമാറ്റമാണെന്ന് ആരോപിച്ച് ഹരിവംശ് നാരായണ്‍ സിംഗ് ഒരുദിവസത്തെ ഉപവാസ സമരത്തിലാണ്.
തിരുവനന്തപുരം: തിരുവനന്തപുരം സ്വർണകള്ളക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്.ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ശിവശങ്കരന് ഉടൻ നോട്ടിസ് നൽകുമെന്ന് അധികൃതർ അറിയിച്ചു.കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാവുമെന്നാണ് റിപ്പോർട്ട്.യുഎഇ കോൺസുലേറ്റ് വഴി പാർസൽ വിതരണം ചെയ്ത സംഭവത്തിൽ പ്രോട്ടോകോൾ ഓഫിസർക്കും,സാമൂഹ്യക്ഷേമ വകുപ്പിനും കസ്റ്റംസ് നോട്ടിസ് നൽകിയിട്ടുണ്ട്. പാഴ്‌സലുകൾ ഏറ്റുവാങ്ങയത് സംബന്ധിച്ച് മുഴുവൻ രേഖകളും ഹാജരാക്കാനും ആവശ്യപ്പെട്ടു.അതേസമയം, കേസിലെ പ്രതികൾ ബിനാമികളാണെന്ന് ആധായ നികുതി വകുപ്പ്...
വടകര:നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ്‌ ചുമക്കേണ്ട ഉത്തരവാദിത്വം പാർട്ടിക്കില്ലെന്ന് സിപിഎം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജൻ. പാർട്ടിയിലോ, സർക്കാരിലോ നേതാക്കളുടെ മക്കൾ അനധികൃതമായി ഇടപെടുന്നുവെന്നത് ശരിയല്ല. അത്തരം ഇടപെടലുകൾ ഉണ്ടെങ്കിൽ പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  മകൻ എന്തെങ്കിലും ഇടപാടിൽ പെട്ടിട്ടുണ്ടെങ്കിൽ അത് അവൻതന്നെ നേരിട്ടുകൊള്ളുമെന്ന് കോടിയേരി ബാലകൃഷ്ണൻതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇനി ആരുടെയെങ്കിലും മക്കൾ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ അവരെ ഒരുതരത്തിലും പാർട്ടി സംരക്ഷിക്കില്ല. പാർട്ടിയെ അപകീർത്തിപ്പെടുത്താൻ നേതൃത്വത്തിനെതിരേ നുണക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ഒരു...
1. ബീഹാർ പബ്ലിക് സർവീസ് കമ്മീഷൻ : Bihar Public Service Commission (BPSC)  ബീഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബിപിഎസ്സി) സർക്കാരിലെ മാത്തമാറ്റിക്സ് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. താത്പര്യമുള്ളവർക്ക് 2020 സെപ്റ്റംബർ 22 മുതൽ 2020 ഒക്ടോബർ 20 വരെ ഓൺലൈൻ മോഡ് വഴി തസ്തികകളിലേക്ക് അപേക്ഷിക്കാം.ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ: 22 സെപ്റ്റംബർ 2020 ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി: 2020 ഒക്ടോബർ 20 അസോസിയേറ്റ്...