Wed. Apr 17th, 2024

തിരുവനന്തപുരം:

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. സ്ഥാനാര്‍ത്ഥികള്‍ വീടിനുള്ളില്‍ കയറി വോട്ട് തേടുന്നതിന് ഉള്‍പ്പെടെ കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുറത്ത് നിന്ന് അകലം പാലിച്ച് വോട്ടഭ്യർത്ഥിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. സ്ഥാനാർത്ഥികൾക്ക് മാത്രമല്ല. പ്രവർത്തകർക്കും ഇതാണ് ചട്ടം. അഭ്യർത്ഥനയും വോട്ടർ സ്ലിപ്പും ഉൾപ്പടെ പുറത്ത് വച്ച് പോകണം. ഇതിന് പുറമേ വോട്ടെടുപ്പ് സമയത്ത് ഒരേ സമയം ബൂത്തില്‍ മൂന്ന് പേരെ മാത്രമെ അനുവദിക്കുകയുള്ളൂ. നേരത്തെ ഇത് നാല് പേരായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ കരട് നിര്‍ദേശത്തിലാണ് ഇത്തരം നിബന്ധനകള്‍.

പൊതുപ്രചാരണപരിപാടികളാവാം, പക്ഷെ അഞ്ച് പേരിൽ കൂടരുത്. നിയന്ത്രണങ്ങളോടെ പൊതുയോഗങ്ങൾ നടത്താം. പഴയത് പോലെ സ്ഥാനാർത്ഥിയെ മാലയിട്ട് സ്വീകരിക്കാൻ കഴിയില്ല. പ്രചാരണത്തിന് സോഷ്യൽ മീഡിയ കൂടുതലായി ഉപയോഗിക്കണം തുടങ്ങിയ നിര്‍ദേശങ്ങളുണ്ട്.

By Binsha Das

Digital Journalist at Woke Malayalam