Mon. Dec 23rd, 2024

തിരുവനന്തപുരം:

സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ജനവിധി നേരിടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍ഐഎ ചോദ്യംചെയ്യുന്ന മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കണം, നിസാരകാര്യങ്ങള്‍ക്ക് എന്‍ഐഎ ചോദ്യം ചെയ്യാറില്ലെന്നും  രമേശ് ചെന്നിത്തല പറഞ്ഞു. ശിവശങ്കറിനെ മാറ്റിനിര്‍ത്തിയത് എന്‍ഐഎ ചോദ്യം ചെയ്തപ്പോഴാണെന്നും ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് തന്‍റെ ഓഫീസിലേക്ക് അന്വേഷണം എത്തുമെന്ന ഭയമാണ്. എന്‍ഐഎ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്നവരെയാണ്. മുഖ്യമന്ത്രി ഇനിയെങ്കിലും ജലീലിന്‍റെ രാജി ആവശ്യപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു. അസാധാരണ സാഹചര്യമാണെന്നും, ജലീലിന് രാജിയല്ലാതെ ഒരു വഴിയുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രതികരിച്ചു.

By Binsha Das

Digital Journalist at Woke Malayalam