24 C
Kochi
Sunday, August 9, 2020
Home Tags CPM

Tag: CPM

കോണ്‍ഗ്രസിന്‍റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് അധഃപതിച്ചുവെന്ന് കോടിയേരി 

തിരുവനന്തപുരം:മുസ്ലീം ലീഗ് നേതൃത്വത്തിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിന്‍റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് നേതൃത്വം അധഃപതിച്ചു. പാര്‍ട്ടി പത്രത്തോട് പോലും നീതി പുലര്‍ത്താൻ ലീഗിന് കഴിയുന്നില്ലെന്നും കോടിയേരി പറഞ്ഞു. യുഡിഎഫിനൊപ്പം ഇനിയും തുടർന്നാൽ അണികളെ നഷ്ടപ്പെടുന്ന അവസ്ഥയാകും ലീഗിന് ഉണ്ടാകുകയെന്നും കോടിയേരി മുന്നറിയിപ്പ്...

സ്വർണ്ണക്കടത്ത് കേസന്വേഷണം വഴിമുട്ടിയത് സിപിഎം-ബിജെപി ബന്ധം കാരണം: കെ മുരളീധരൻ 

കോഴിക്കോട്:സ്വർക്കടത്ത് കേസിലെ അന്വേഷണം വഴിമുട്ടുന്നതിന് കാരണം സംസ്ഥാനത്തെ സിപിഎം-ബിജെപി കൂട്ടുകെട്ടാണെന്ന്  കെ മുരളീധരൻ എംപി ആരോപിച്ചു.  അഴിമതിക്കാരനായ ഇടത് ബന്ധമുള്ള ഉദ്യോഗസ്ഥനെയാണ് അന്വേഷണം ആദ്യം ഏൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് രണ്ട് കോടി തട്ടിയ കേസിലെ പ്രതിയായ ട്രഷറി ഉദ്യോഗസ്ഥൻ...

സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് നിയമസഹായം നല്‍കുന്നത് സിപിഎം: സുരേന്ദ്രന്‍

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് നിയമസഹായം നല്‍കുന്നത് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശിവശങ്കറിനും സരിത്തിനും ഒരേ അഭിഭാഷകനാണ്. സ്വപ്നയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത് കേസ് അട്ടിമറിക്കാനാണെന്നും കേരള പൊലീസിന്‍റെ നീക്കം ദുരൂഹമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് ഒരു സര്‍സംഘചാലകിനെ ഞങ്ങള്‍ക്ക് ആവശ്യമില്ല. രമേശ്...

പതിനാറാം വയസ്സിൽ ആർഎസ്എസ് ഉപേക്ഷിച്ചു; ജന്മഭൂമിയ്ക്ക് മറുപടിയുമായി എസ് രാമചന്ദ്രൻ പിള്ള

തിരുവനന്തപുരം:തനിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന ബിജെപി ആരോപണത്തിന് മറുപടിയുമായി  സിപിഎം പൊളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള. 15 വയസുവരെ താന്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും 16-ാം വയസുമുതല്‍ ഭൗതികവാദത്തിലേക്ക് മാറിയെന്നും എസ്. രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി. രമേശ് ചെന്നിത്തലയ്ക്ക് ബിജെപി ബന്ധമുണ്ടെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിനിടെയാണ്, സിപിഎം...

കോടതി വെറുതെവിട്ടവരെ തിരിച്ചെടുക്കുന്നതില്‍ വിരോധമില്ലെന്ന് സിപിഎം 

ആലപ്പുഴ:ആലപ്പുഴ കണ്ണര്‍കാട്ടെ പി കൃഷ്ണപിള്ള സ്മാരകം നശിപ്പിച്ച കേസില്‍ വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെയും വെറുതെവിട്ടു. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധിപറഞ്ഞത്. തെളിവുകളുടെ അഭാവത്തിലാണ് എല്ലാ പ്രതികളെയും വെറുതെവിട്ടത്.ആലപ്പുഴ പി കൃഷ്ണപിള്ള സ്മാരകം...

കോളേജുകള്‍ക്ക് സ്വയംഭരണ പദവി; സിപിഎമ്മിനെതിരെ ഉമ്മൻചാണ്ടി 

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മൂന്ന് എഞ്ചിനീയറിങ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കിയതില്‍ സിപിഎം സംസ്ഥാന നേതൃത്വത്തെയും സര്‍ക്കാരിനേയും പരിഹസിച്ച് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ‌ചാണ്ടി. മാര്‍ക്സിസ്റ്റ് പാര്‍ട്ടി എതിര്‍ക്കുകയും, സമരം ചെയ്യുകയും, അധികാരത്തില്‍ കയറി അത് തിരുത്തുകയും ചെയ്ത അനേക കാര്യങ്ങളിൽ ഒന്നാണ് സ്വയംഭരണാവകാശമുള്ള കോളേജുകളുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാൽ അര്‍ഹതയുടെ...

യുഡിഎഫും ബിജെപിയും സർക്കാരിനെതിരെ ആയിരം നുണകള്‍ പ്രചരിപ്പിക്കുന്നു 

തിരുവനന്തപുരം: ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായി രമേശ് ചെന്നിത്തല മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫും ബിജെപിയും ഒരേസമയം സർക്കാരിനെതിരെ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷ സര്‍ക്കാരിനെതിരെ കിട്ടാവുന്ന എല്ലാ അവസരവും ഉപയോഗിച്ച് ആക്രമണ തന്ത്രമാണ് കോണ്‍ഗ്രസും ബിജെപിയും അഴിച്ചുവിടുന്നതെന്നും ചൂണ്ടിക്കാട്ടി.

സമ്പൂർണ ലോക്ക്ഡൗണിനെ എതിർത്ത് സിപിഎമ്മും പ്രതിപക്ഷവും

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് ജനജീവിതം നിശ്ചലമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ. മുഴുവനായി കേരളം അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു. സമ്പൂർണ ലോക്ക്ഡൗണിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻപ് രംഗത്തെത്തിയിരുന്നു. സാധാരണക്കാരുടെ വരുമാനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൂർണ്ണ അടച്ചിടലിനെ മന്ത്രിസഭയിലെ ഒരു...

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് മുന്നറിയിപ്പുമായി സിപിഎം 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന നേതൃത്വം. ദുരൂഹവ്യക്തിത്വങ്ങളെ അകറ്റി നിര്‍ത്തണമെന്നും വ്യക്തിസൗഹൃദങ്ങളില്‍ ജാഗ്രത വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എകെജി സെന്ററിൽ വിളിച്ചുചേർത്ത മന്ത്രിമാരുടെയും പ്രധാനപ്പെട്ട സ്റ്റാഫിന്റെയും യോഗത്തിൽ പറഞ്ഞു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം നടന്നത്.

സ്വർണ്ണക്കടത്ത് വിവാദം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ

തിരുവനന്തപുരം:സ്വർണ്ണക്കടത്ത് വിവാദത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിൽ  അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് വിമർശനം.  മാഫിയകളും ലോബികളും ഇടതുപക്ഷ പ്രകടനപത്രികക്ക് അന്യമാണെന്നും കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ ഇടതുപക്ഷം തിരിച്ചറിയണമെന്നും കൺസൾട്ടൻസികളുടെ ചൂഷണം സർക്കാർ ഒഴിവാക്കണമെന്നും ലേഖനത്തിൽ പറയുന്നു. ചിലർ...