26.4 C
Kochi
Wednesday, August 21, 2019
Home Tags Congress

Tag: Congress

കശ്മീർ വിഷയം ; പാർലമെന്റിൽ കേന്ദ്രസർക്കാരിനെതിരെ നീങ്ങാൻ കോൺഗ്രസ്

ന്യൂഡൽഹി : പാർലമെന്റിൽ കേന്ദ്രസർക്കാരിനെതിരെ കശ്മീർ വിഷയം ആയുധമാക്കാൻ കോൺഗ്രസ് നീക്കം. കശ്മീരിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണു നടക്കുന്നത്. അമർനാഥ് തീർഥാടകരോടും വിനോദ സഞ്ചാരികളോടും എത്രയും വേഗം സംസ്ഥാനം വിടാൻ ഭരണകൂടംഅറിയിക്കുകയും കൂടുതൽ സേനയെ അയയ്ക്കുകയും ചെയ്തതിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നൽകണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ഗുലാം...

കോൺഗ്രസ് അധ്യക്ഷ സ്ഥാനം; താനില്ലെന്ന് കടുപ്പിച്ചു പ്രിയങ്ക, ഇടക്കാല അധ്യക്ഷൻ ഉടൻ ഉണ്ടായേക്കും

ദില്ലി:രണ്ടു മാസമായി കരയ്ക്കടുപ്പിക്കാൻ കഴിയാതെ അലഞ്ഞു തിരിയുകയാണ്, കോൺഗ്രസ് അധ്യക്ഷ പദവി. രാഹുൽ ഗാന്ധി രാജി വെച്ചതിൽ പിന്നെ, ആ കസേരയിൽ ഇരിക്കേണ്ടത് പ്രിയങ്കയാണന്ന്, മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടെങ്കിലും, പ്രിയങ്കയും ഇപ്പോൾ പിന്മാറിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വച്ചായിരുന്നു, പ്രിയങ്ക സ്വന്തം നിലപാട് വ്യക്തമാക്കിയത്.കോണ്‍ഗ്രസ്...

ചാവക്കാട് കൊലപാതകത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

തൃശൂര്‍:ചാവക്കാട് കൊലപാതകത്തില്‍ 20 പേര്‍ കസ്റ്റഡിയിലെന്ന് തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. എസ സുരേന്ദ്രന്‍. ഇവരെല്ലാം എസ്.ഡി.പി.ഐ. ബന്ധമുളളവരാണെന്നും ഡി.ഐ.ജി. വ്യക്തമാക്കി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ചാവക്കാട്, ഗുരുവായൂര്‍ മേഖലകളിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കസ്റ്റഡിയിലുളള 20 പേരില്‍ നാലു പേര്‍ക്ക് ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ്...

ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നവജ്യോത് സിങ് സിദ്ധുവിന് സാധ്യത

ഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പഞ്ചാബ് മുന്‍ മന്ത്രി നവജ്യോത് സിങ് സിദ്ധുവിനെ പരിഗണിക്കുന്നു. അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ ഒഴിവിലേക്കാണ് സിദ്ധുവിനെ പരിഗണിക്കുന്നത്.അതേസമയം, ഇത് സംബന്ധിച്ച ചര്‍ച്ചകളെപ്പറ്റി തനിക്കറിയില്ലെന്ന് ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയുള്ള പി.സി ചാക്കോ അറിയിച്ചു. ഡല്‍ഹി പിസിസിയുടെ അധ്യക്ഷനെ തീരുമാനിക്കുന്നതിനായുള്ള...

50 കോൺഗ്രസ്-എൻ.സി.പി എം.എൽ.എമാർ ബി.ജെ.പിയിലേക്ക് ; മഹാരാഷ്ട്ര മന്ത്രി

മുംബൈ : മഹാരാഷ്‌ട്രയിൽ കോൺഗ്രസ്, എൻ.സി.പി പാർട്ടികളിൽ നിന്നും അമ്പത് എം. എൽ. എ. മാർ ഉടൻ തന്നെ ബി.ജെ.പി. യിൽ എത്തുമെന്ന് മഹാരാഷ്‌ട്ര ജല വകുപ്പ് മന്ത്രിയായ ഗിരീഷ് മഹാജൻ. ബി.ജെ.പി. യുമായി ഇവർ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവർ ബി.ജെ.പി....

യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ പൂജ്യം മാര്‍ക്ക് നേടിയവര്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് ഒന്നാമതെത്തിയെന്ന് വിമർശനം ; സമഗ്ര അന്വേഷണം വേണമെന്ന്...

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കത്തികുത്തുക്കേസിലെ പ്രതികളുടെ എം.എ പരീക്ഷ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്ന സാഹചര്യത്തില്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു മുന്നോട്ടു...

ജാർഖണ്ഡ്: ജയ് ശ്രീരാം വിളിക്കാൻ എം.എൽ.എയെ നിർബ്ബന്ധിച്ച് മന്ത്രി

റാഞ്ചി: കോണ്‍ഗ്രസ് എം.എല്‍.എ. ഇമ്രാന്‍ അന്‍സാരിയോട് 'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിച്ച് ബി.ജെ.പി മന്ത്രി സി.പി. സിങ്. ജാര്‍ഖണ്ഡിലെ നരഗവികസന വകുപ്പുമന്ത്രിയാണ് സി.പി. സിങ്.ന്യൂസ് 18 ട്വിറ്ററില്‍ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിൽ നിയമസഭയ്ക്കു മുന്നില്‍ വച്ചായിരുന്നു സംഭവം, സിങ്ങും അന്‍സാരിയും തമ്മില്‍ തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്തു.കോണ്‍ഗ്രസ്...

അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍ ചേരും

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്ന് സൂചനകള്‍. വിദേശത്തായിരുന്ന രാഹുല്‍ ഗാന്ധിയും ബംഗളൂരുവിലായിരുന്ന മുതിര്‍ന്ന നേതാക്കളും ഡല്‍ഹിയില്‍ തിരിച്ചെത്തിയിട്ടുണ്ട്.കര്‍ണാടക പ്രതിസന്ധി തീര്‍ന്നതിനാല്‍ ഉടന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി ചേര്‍ന്നേക്കും. പ്രവര്‍ത്തക സമിതി വിളിച്ച് അധ്യക്ഷനെ തെരഞ്ഞെടുപ്പക്കണമെന്ന ആവശ്യവും ശക്തമാണ്.കോണ്‍ഗ്രസ് അധ്യക്ഷപദം സംബന്ധിച്ച് അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തില്‍ പല തവണ...

വിവരാവകാശ നിയമ ഭേദഗതി ബില്ലിന്റെ പകർപ്പുകൾ കീറിയെറിഞ്ഞു രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ വൻപ്രതിഷേധം

ന്യൂഡല്‍ഹി: വിവരാവകാശ നിയമ ഭേദഗതിയുടെ വിവാദ ബിൽ ചർച്ചയ്‌ക്കെതിരെ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ വൻപ്രതിഷേധം. സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചു സഭയില്‍ ബഹളം തുടങ്ങിയ പ്രതിപക്ഷം, ബില്ലിന്റെ പകർപ്പുകൾ കീറിയെറിഞ്ഞു. ബില്‍ രാജ്യസഭാ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സഭയുടെ നടുത്തളത്തിലേക്ക്‌ ഒന്നടങ്കം ഇടിച്ചുകയറിയ പ്രതിപക്ഷാംഗങ്ങള്‍...

കോണ്‍ഗ്രസ്സ് എമ്മിലെ അഭിപ്രായ ഭിന്നത, കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റി വെച്ചു

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ അഭിപ്രായഭിന്നത കണക്കിലെടുത്ത് കോണ്‍ഗ്രസ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ക്വാറം തികയാത്തത് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് . നാളെ ക്വാറം തികഞ്ഞില്ലെങ്കിലും തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ട പ്രസിഡന്റ് സ്ഥാനത്തേക്ക് ജോസ്. കെ. മാണി...