26.2 C
Kochi
Friday, July 19, 2019
Home Tags Pinarayi Vijayan

Tag: Pinarayi Vijayan

ശബരിമല പ്രശ്നത്തിൽ പൊലീസ് ആർ.എസ്.എസ്. ചാരന്മാരായി പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം :ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടന്ന വേളയിൽ പൊലീസ് ആർ.എസ്.എസ്. ചാരന്മാരായി പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ ക്രമസമാധാന പ്രശ്നത്തിന് പുറമെ നെടുങ്കണ്ടം കസ്റ്റഡി മരണത്തിലും പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.ശബരിമലയിൽ ക്രമസമാധാന...

പിണറായി വിജയനെതിരെ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി

തൊടുപുഴ :നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. കുഴപ്പക്കാരെയെല്ലാം തല്ലിക്കൊല്ലാനുള്ള സേനയല്ല പൊലീസെന്നു ശിവരാമൻ ആഭ്യന്തരവകുപ്പിനെ വിമർശിച്ചു."വിഷയത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും വീഴ്ച പറ്റി. ഇടതുപക്ഷ നയം സംരക്ഷിക്കാൻ മുഖ്യമന്ത്രിക്കായില്ല. ഉരുട്ടിക്കൊലയ്ക്ക് നേതൃത്വം നൽകിയ...

മേരി പോള്‍ മെമ്മോറിയല്‍ ചില്‍ഡ്രന്‍സ് ലൈബ്രറി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം:  എഴുത്തുകാരനും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന അന്തരിച്ച ഡോ. ഡി.ബാബു പോള്‍, അമ്മയുടെ സ്മരണാർത്ഥം കുറുപ്പം‌പടി ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ നിര്‍മ്മിച്ച മേരി പോള്‍ മെമ്മോറിയല്‍ ചില്‍ഡ്രന്‍സ് ലൈബ്രറി, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.വായന മരിക്കുന്നുവെന്ന ആശങ്കയുയരുന്ന കാലമാണിതെന്നും, പാഠപുസ്തകത്തിനപ്പുറം വായിക്കേണ്ട എന്നു ചിന്തിക്കുന്നവരാണ്...

ജയിലുകളിൽ പരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:  ജയിലുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞു. കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ നിന്ന് ടി.പി കേസ് പ്രതികള്‍ അടക്കമുള്ളവരില്‍ നിന്ന് സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ കെ.സി. ജോസഫ് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.‘ജയില്‍ ഗേറ്റുകളുടെ സുരക്ഷയ്ക്കായി ഐ.ആര്‍.ബി. സ്കോര്‍പിയന്‍ വിഭാഗത്തെ ചുമതലപ്പെടുത്തും....

കൊടും വരൾച്ചയ്ക്കിടയിലും കേരളത്തിന്റെ സഹായം നിരസിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ:  കൊടുംവരള്‍ച്ചയില്‍ വലയുന്ന തമിഴ്‌നാടിന് ട്രെയിനില്‍ കുടിവെള്ളം എത്തിക്കാമെന്ന കേരളത്തിന്റെ വാഗ്ദാനം വേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായതോടെ ഇരുസംസ്ഥാന സര്‍ക്കാരുകളും ഈവിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറായിരിക്കുകയാണ്.കുടിവെള്ളം നല്‍കാമെന്നുള്ള കേരളസര്‍ക്കാരിന്റെ വാഗ്ദാനം തള്ളിയിട്ടില്ലെന്ന് തമിഴ്‌നാട് ജലവിഭവമന്ത്രി വ്യക്തമാക്കി. ഇന്നുചേരുന്ന...

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി:  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പത്തു മണിയോടെ കല്ല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറി.വിമാനത്താവളത്തിന്റെ വികസനത്തിന് വേണ്ട പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ...

നീതി ആയോഗിന്റെ അഞ്ചാമത് സമ്മേളനം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡൽഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നീതി ആയോഗിന്റെ അഞ്ചാമത് സമ്മേളനം ഇന്നു ഡല്‍ഹിയില്‍ നടക്കും. രാഷ്ട്രപതി ഭവനിലാണ് യോഗം ചേരുന്നത്. കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ , ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.ജലവിതരണം, വരള്‍ച്ച ദുരിതാശ്വാസം, കാര്‍ഷികമേഖല, സുരക്ഷ...

കുന്നത്ത് നാട് ഭൂമി വിവാദം ; വി.എസ്സിന് “വെറുക്കപ്പെട്ടവർ” അധികാര കേന്ദ്രങ്ങളിൽ പിടി മുറുക്കുമ്പോൾ

എറണാകുളം : എറണാകുളം ജില്ലയിലെ കണ്ണായ സ്ഥലത്തുള്ള 18 ഏക്കർ നിലം സ്വകാര്യ കമ്പനി അനധികൃതമായി നികത്തിയതുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള തർക്കം മുറുകുന്നു. താനറിയാതെ ഒരു ഫയലും നീങ്ങരുതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ റവന്യൂസെക്രട്ടറിക്ക് രേഖാമൂലം നിർദ്ദേശം നൽകി. റവന്യു മന്ത്രിയെ നോക്ക്കുത്തിയാക്കി വലിയൊരു നിയമലംഘനവും, അഴിമതിയും...

മോദിയെ പുകഴ്ത്തിയും രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചും വെളളാപ്പളളി നടേശന്‍

കൊല്ലം:  വയനാട്ടില്‍ യാത്രാതടസ്സമുണ്ടാക്കാന്‍ അല്ലാതെ മറ്റൊന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിയില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിലും മോദി തന്നെയാകും ഇന്ത്യ ഭരിക്കുക എന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍. അതേ സമയം പിണറായി വിജയനെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. “തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം...

പൊതുമരാമത്ത് വകുപ്പില്‍ അഴിമതി നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:  പൊതുമരാമത്ത് വകുപ്പില്‍ അഴിമതി നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. മന്ത്രിക്കും സെക്രട്ടറിമാര്‍ക്കും വേണ്ടി ഉദ്യോഗസ്ഥര്‍ ഡിവിഷനുകളില്‍ പണപ്പിരിവ് നടത്തിയെന്ന് 2015 ലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് പാലാരിവട്ടം പാലത്തിനുണ്ടായത്. ആരൊക്കെ അഴിമതി കാണിച്ചിട്ടുണ്ടോ അവരാരും...