Thu. Apr 25th, 2024

തിരുവനന്തപുരം:

റദ്ദാക്കിയ സ്പെഷൽ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍. ആവശ്യം ഉന്നയിച്ച് മന്ത്രി ജി സുധാകരൻ റയിൽവേ മന്ത്രിക്ക് കത്തെഴുതി. കേരളത്തിലോടുന്ന തീവണ്ടികളുടെ സ്‌റ്റോപ്പുകള്‍ വെട്ടിക്കുറക്കാനുള്ള നീക്കത്തിനിടെയാണ് കേരളത്തിന്‍റെ ആവശ്യം. ജനശതാബ്ദി അടക്കമുള്ള സ്പെഷൽ ടെയിനുകൾ റദ്ദാക്കാനുള്ള റയിൽവേ ബോർഡ് തീരുമാനം പുനപരിശോധിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.

കൊവിഡ് കാരണം ദീർഘ ദൂര ബസ് സർവീസുകൾ ഉൾപ്പെടെ ഇല്ലെന്നും ജനങ്ങളുടെ ഏക യാത്രാമാർഗം അടയ്ക്കരുതെന്നും മന്ത്രി ജി സുധാകരൻ കേന്ദ്രത്തിനയച്ച കത്തിൽ ആവശ്യപ്പെട്ടു. തീരുമാനം പുനപരിശോധിക്കണമെന്ന് ദക്ഷിണ റയിൽവേയും റയിൽവേ ബോർഡിനോട് അഭ്യർഥിച്ചിട്ടുണ്ട്.

ട്രെയിനുകൾ വൻ നഷ്ടത്തിലാണ് ഓടുന്നതെന്ന കാരണം ചൂണ്ടികാട്ടിയാണ് സര്‍വീസ് നിര്‍ത്തുന്നതെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. അതേസമയം,
തീരുമാനത്തിനെതിരെ യാത്രക്കാരുടെ പ്രതിഷേധം കനക്കുകയാണ്.

 

 

By Binsha Das

Digital Journalist at Woke Malayalam