25 C
Kochi
Sunday, July 25, 2021

Daily Archives: 5th September 2020

മുംബൈ:ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പാര്‍ട്ട്. സുശാന്തിന്റെ മുൻ കാമുകിയായിരുന്ന റിയ ചക്രബര്‍ത്തിയോട് പൊലീസ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു. റിയയുടെ ക്രെഡിറ്റ് കാര്‍ഡിലൂടെ  ലഹരി കടത്തുകാര്‍ക്ക് പണം കൈമാറിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.അതേസമയം, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ റിയയുടെ സഹോദരൻ ഷോവിക്ക് ചക്രബർത്തി, സുശാന്തിന്റെ ഹൗസ് മാനേജർ സാമുവേൽ മിറാൻഡ എന്നിവർ...
കൊച്ചി:കേരള കോണ്‍ഗ്രസ്‌ (മാണി) ഗ്രൂപ്പിലെ ജോസ്‌ കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ്‌ പ്രവേശനത്തിന്‌ വഴിയൊരുങ്ങുന്നു. മുന്നണി പ്രവേശനത്തെ ശക്തമായി എതിര്‍ത്തിരുന്ന സിപിഐ നിലപാടില്‍ അയവ്‌ വരുത്തിയതോടെ തടസങ്ങള്‍ നീങ്ങുകയാണ്‌. 'യുഡിഎഫ്‌ വിട്ടാല്‍ ജോസ്‌ കെ മാണി തെരുവിലാകില്ല' എന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുറന്നുപറഞ്ഞതോടെ ഇനി തീരുമാനം എടുക്കേണ്ടത്‌ ജോസ്‌ കെ മാണിയാണ്‌.കെ എം മാണിയുടെ മരണത്തോടെയാണ്‌ കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പില്‍ പി ജെ...
അസഹിഷ്ണുതയുടെ പേരിൽ രാജ്യത്ത് നടന്ന ഒരു കൊലപാതകത്തിന്റെ ഓർമദിനമാണിന്ന്. തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിനെ തൂലികകൊണ്ട് വിമർശിച്ച മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നതിന്‍റെ മൂന്നാം വാർഷികം. ഹിന്ദുത്വരാഷ്ട്രീയത്തിനേയും ജാതിവ്യവസ്ഥയേയും സാമൂഹിക രാഷ്ട്രീയ അനീതികളെയും തന്റെ പ്രസിദ്ധീകരണത്തിലൂടെ വിമർശനങ്ങൾക്ക് പത്രമാക്കിയതിന് ഗൗരി ലങ്കേഷിന് പകരം നൽകേണ്ടി വന്നത് സ്വന്തം ജീവൻ തന്നെയായിരുന്നു. മാധ്യമപ്രവർത്തനത്തെ അനീതികളോട് പോരാടാനുള്ള ഒരു ആയുധമായി കണക്കായിരുന്ന വ്യക്തിയായിരുന്നു ബംഗളുരു സ്വദേശിയായ ഗൗരി ലങ്കേഷ്. 2005ൽ പിതാവ് പി ലങ്കേഷ് ആരംഭിച്ച 'ലങ്കേഷ്...
തിരുവനന്തപുരം:കുട്ടനാട്ട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു വേണ്ടി ജോസഫ് വിഭാ​ഗം സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് കേരളാ കോൺ​ഗ്രസ് എം നേതാവ് പിജെ ജോസഫ്. ഇത് സംബന്ധിച്ച് മുന്നണിയിൽ ധാരണയായതാണെന്ന് പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ആവർത്തിച്ച പി ജെ ജോസഫ്, പാർട്ടി ചെയർമാൻ എന്ന നിലയിൽ ജോസ് സ്റ്റീയറിങ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണെന്നും ആരോപിച്ചു.വിപ്പ് ലംഘന പരാതിയിൽ നിയമസഭാ...
കൊച്ചി:ലഹരിക്കടത്ത് കേസിൽ കണ്ണൂര്‍ സ്വദേശി ജിംറിൻ ആഷിയുടെ പങ്കിന് കൂടുതൽ തെളിവുകൾ പുറത്ത്. ജിംറിൻ ആഷിയുടെ പങ്ക് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പുറത്ത് വന്നത്. കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി അനൂപ് മുഹമ്മദ് ഒന്നാം പ്രതി അനിഘയ്ക്ക് അയച്ച ചാറ്റുകളിലാണ് ജിംറിന്‍റെ പേരുളളത്. അനിഘയെ അനൂപിന് പരിചയപ്പെടുത്തിയ ജംറീൻ ആഷിക്കിനായി കേന്ദ്ര ഏജൻസി തിരച്ചിൽ ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് നാര്‍കോട്ടിക്സ് ബ്യൂറോ 159 പേരെ ചോദ്യം ചെയ്യാൻ ലിസ്റ് തയ്യാറാക്കി. ആദ്യം ചോദ്യം ചെയ്യുന്നവരുടെ പട്ടികയിൽ മലയാളികളടക്കം ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം പബ്ബ് ജീവനക്കാരും...