Fri. Apr 19th, 2024

ഡൽഹി:

എഫ്ഐഡിഇ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ചെസ് ഒളിംപ്യാഡില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ഇന്ത്യ. ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ടൂര്‍ണമെന്‍റിലെ കരുത്തരായ രാജ്യങ്ങളുള്ള പൂള്‍ എയില്‍ ചൈനയെ പിന്തള്ളിയാണ് ഇന്ത്യ മുന്നിലെത്തിയിരിക്കുന്നത്. 4-2 നാണ് ഇന്ത്യ ചൈനയെ പരാജയപ്പെടുത്തിയത്.

പൂള്‍ എയില്‍ ഇന്ത്യക്ക് 17 പോയിന്‍റും ചൈനയ്ക്ക് 16 പോയിന്‍റും ജര്‍മ്മനിക്ക് 11 പോയിന്‍റും ഇറാന് 9 പോയിന്‍റുമാണ് നേടാനായത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ജോര്‍ജ്ജിയയെ 4-2 പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ വിജയത്തുടക്കം. ജോര്‍ജ്ജിയയുടെ ലെവാന്‍ പാന്‍റുലൈയ്യയോട് അഞ്ച് തവണ ലോക ചാംപ്യനായ വിശ്വനാഥന്‍ ആനന്ദിന് സമനില വഴങ്ങേണ്ടി വന്നു. അതേസമയം, പി ഹരികൃഷ്ണയുടേയും പതിനഞ്ചുകാരനായ ആര്‍ പ്രഗ്ഗാനന്‍ന്ദ, ദിവ്യ ദേശ്മുഖ് എന്നിവരുടെ നേട്ടം ഇന്ത്യക്ക് മുതൽക്കൂട്ടായി.