Reading Time: < 1 minute

ഡൽഹി:

അണ്‍ലോക്കിങ് പ്രക്രിയയുടെ  അടുത്തഘട്ടത്തില്‍ സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്സുകളും തുറന്നേക്കും.  ഓഗസ്റ്റ് അവസാനത്തോടെയാണ് അടുത്തഘട്ട അണ്‍ലോക്ക് നടപടികള്‍ ആരംഭിക്കുക. അതിന് ശേഷമേ തീരുമാനമുണ്ടാകൂ.

സൂരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും ഇടക്കിടെ അണുനശീകരണം നടത്തിയുമാകും സിനിമാ ഹാളുകള്‍ തുറക്കുക.  സിനിമാ പ്രേമികളെ തിയേറ്ററുകളിലേയ്ക്കെത്തിക്കാന്‍ ആദ്യഘട്ടത്തില്‍ വ്യാപകമായ ഇളവുകളും നല്‍കിയേക്കുമെന്നാണ് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള അനൗദ്യോഗിക വിവരം.  ടിക്കറ്റ് നിരക്കില്‍ 15 മുതല്‍ 20 ശതമാനംവരെ ഇളവുനല്‍കിയേക്കും. രണ്ട് ടിക്കറ്റെടുക്കുന്നവര്‍ക്ക് അടുത്തഷോയ്ക്ക് ഒരു ടിക്കറ്റ് സൗജന്യമായി നല്‍കുന്നകാര്യവും പരിഗണനയിലുണ്ട്.  ആദ്യ ആഴ്ചകളില്‍ ആരോഗ്യമേഖലയില്‍നിന്നുള്ളവര്‍ക്കും പോലീസുകാര്‍ക്കും സൗജന്യം അനുവദിക്കുന്നകാര്യവും മള്‍ട്ടിപ്ലക്സുകള്‍ പരിഗണിക്കുന്നുണ്ട്.

Advertisement