Thu. Apr 18th, 2024

അഹമ്മദാബാദ്:

ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ അതിതീവ്രമഴ. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കനത്ത മഴയ്ക്ക് കാരണം. ഈ രണ്ട് സംസ്ഥാനങ്ങളിലെയും താഴ്ന്ന പ്രദേശങ്ങൾ ഇതിനോടകം വെള്ളത്തിനടിയിലായിരിക്കുകയാണ്. ഗുജറാത്തിലെ ആനന്ദ്, ജുനഗഡ്, സൂറത്ത് തുടങ്ങിയ ജില്ലകളിൽ അതിതീവ്ര മഴയെത്തുടർന്ന് കാര്യമായ നാശനഷ്ടം ഉണ്ടായി.

ദുരന്തനിവാരണ സേനയുടെ 13 ടീമുകളെ തീവ്രമേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഏഴ് ജില്ലകളിൽ നടന്ന അപകടങ്ങളിലായി ഇതുവരെ ഒൻപത് പേർ മരണപ്പെട്ടു. രാജസ്ഥാനിലെ പല ജില്ലകളിലും 20 സെന്റീമീറ്ററിൽ അധികം മഴ ലഭിച്ചു. ഇരു സംസ്ഥാനങ്ങളിൽ ഇന്നും നാളെയും അതി തീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ കിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.