Sat. Apr 27th, 2024

ഫെയ്സ്ബുക്ക്  വിവാദത്തില്‍ ശശി തരൂര്‍ എംപിക്കെതിരെ ലോക്‌സഭ സ്പീക്കര്‍ക്ക് പരാതിയുമായി ബിജെപി എംപിമാര്‍. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ തലവനായ ശശി തരൂരിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ബിജെപി എംപി നിഷികാന്ത് ദുബെ പരാതി നല്‍കി. തരൂര്‍ നിയമം ലംഘിച്ചെന്ന് കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡും ആരോപിച്ചു.

ഫെയ്സ്ബുക്ക്  അധികൃതരെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിളിച്ചുവരുത്തിയേക്കുമെന്ന ശശി തരൂരിന്റെ ട്വീറ്റിനെതിരെയാണ് ബിജെപി  രംഗത്തെത്തിയിരിക്കുന്നത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളോട് ആലോചിക്കാതെയാണ് ശശി തരൂര്‍ അങ്ങനെയൊരു പ്രസ്താവന നടത്തിയതെന്നാണ് ബിജെപിയുടെ വിമര്‍ശനം. ഇന്ത്യയില്‍ ഫേസ്ബുക്ക് അധികൃതര്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചെന്ന വാര്‍ത്ത വന്നതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് എംപിയായ ശശി തരൂരിന്റെ ട്വീറ്റ്.

 

By Binsha Das

Digital Journalist at Woke Malayalam