
ഡൽഹി:
ഡൽഹിയിൽ കൊവിഡ് സ്ഥിതിഗതികൾ മെച്ചപ്പെട്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ സ്കൂളുകൾ തുറക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയും ആരോഗ്യവും ആം ആദ്മി സർക്കാരിന് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി സെക്രട്ടറിയേറ്റിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങളോട് അനുബന്ധിച്ച് സംസാരിക്കവെയാണ് കെജ്‌രിവാൾ ഇക്കാര്യം പറഞ്ഞത്. രണ്ട് മാസം മുമ്പ് ആയിരുന്നതിനേക്കാൾ നിയന്ത്രണ വിധേയമാണ് സംസ്ഥാനത്തെ കൊവിഡ് വ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാർ, കൊവിഡ് പോരാളികൾ, വിവിധ സംഘടനകൾ എന്നിവർക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
Advertisement