Fri. Apr 26th, 2024

കൊച്ചി:

മലയാള സിനിമയില്‍ വീണ്ടും ഒടിടി റിലീസ്. നവാഗതനായ സനൂപ്‌ തൈക്കൂടം സംവിധാനം ചെയ്യുന്ന സുമേഷ് ആന്‍ഡ് രമേഷ് ആണ് ഒടിടി പ്ലാറ്റ്പോമില്‍ റിലീസ് ചെയ്യുക. കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാലാണ് തീരുമാനമെന്ന് നിര്‍മ്മാതാവ് ഫരീദ് ഖാന്‍ അറിയിച്ചു. ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഏപ്രില്‍ മാസത്തിലായിരുന്നു റിലീസ് ചെയ്യാനിരുന്നത്. സൂഫിയും സുജാതയും ആയിരുന്നു ആദ്യമായി ഒടിടി റലീസ് ചെയ്ത മലയാള സിനിമ.

By Binsha Das

Digital Journalist at Woke Malayalam