31 C
Kochi
Friday, September 17, 2021

Daily Archives: 12th August 2020

മഹാപ്രളയത്തിൽ എല്ലാം നഷ്‌ടമായ ജീവിതങ്ങളുടെ കഥ പറയുന്ന 'പ്രകൃതിയുടെ കണ്ണീർ' എന്ന ഡോക്യുമെന്ററി സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് ആണ് ഡോക്യുമെന്ററിയുടെ രചനയും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളും, വന നശീകരണവും, വ്യാപകമായ മലിനീകരണവുമാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുന്നതെന്ന് ഈ ഡോക്യുമെന്ററി വ്യക്തമാക്കുന്നു.https://www.youtube.com/watch?v=zzL0q_7IZy4&feature=youtu.be
വാഷിങ്ടൺ:റഷ്യക്ക് പിന്നാലെ കൊവിഡ് വാക്സിൻ എത്രയും വേഗം പുറത്തിറക്കുക എന്ന ഉദ്ദേശത്തോടെ മരുന്ന് കമ്പനിയായ മൊഡേണയുമായി 1500 കോടിയുടെ കരാർ ഒപ്പിട്ട് അമേരിക്ക. വാക്സിൻ പൂർണ സജ്ജമായാൽ ഒരുകോടി ഡോസുകൾ ലഭ്യമാക്കണമെന്നുള്ളതാണ് കരാർ. വാക്സിൻ നിർമ്മാണവുമായി ബന്ധപ്പെട്ട് സമാനമായ നിരവധി കരാറുകൾ ഇപ്പോൾ അമേരിക്ക ഒപ്പിട്ടിട്ടുണ്ട്. ഓപ്പറേഷൻ വാപ് സ്പീഡ് എന്ന പദ്ധതിക്ക് കീഴിലാണ് ഈ നീക്കങ്ങൾ നടക്കുന്നത്.ഈ വർഷം അവസാനത്തോടെ വാക്സിൻ പുറത്തിറക്കാനാണ് ട്രംപ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. മൊഡേണ വാക്‌സിന്റെ ഒരു ഡോസിന്...
മ്യൂനിച്ച്: യുവേഫ യൂറോപ്പ ലീഗില്‍ സെമി ഫൈനല്‍ ലൈനപ്പായി.  17ന് നടക്കുന്ന ആദ്യ സെമിയില്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യ മുന്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ  മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടും.  18ന് രണ്ടാം സെമിയില്‍ ഇറ്റാലിയന്‍ ടീമായ ഇന്റര്‍ മിലാന്‍ ഉക്രെയ്‌നിന്റെ ഷക്തര്‍ ഡൊണസ്‌ക്കിനേയും നേരിടും.ഇംഗ്ലീഷ് ടീമായ വോള്‍വ്‌സിനെ ഒരു ഗോളിന് വീഴ്ത്തിയാണ് സെവിയ്യ സെമിയിലെത്തിയത്. മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴായിരുരുന്നു സെവിയ്യയുടെ ഗോള്‍. ലൂകാസ് ഒകാംമ്പോസാണ് ഗോള്‍...
മുംബൈ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് ശ്വാസകോശ കാന്‍സര്‍ എന്ന് റിപ്പോര്‍ട്ട്. വിദഗ്ധ ചികില്‍സയ്ക്കായി അദ്ദേഹം ഉടന്‍ അമേരിക്കയിലേക്ക് പോകും. സിനിമയില്‍ നിന്ന് അനിശ്ചിത കാലത്തേക്ക് മാറിനില്‍ക്കുന്നുകയാണെന്ന് ഇന്നലെ സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് സഞ്ജയ് ദത്തിനെ രണ്ട് ദിവസങ്ങൾക്ക് മുൻപ് മുംബെെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിരുന്നു. കൊവിഡാണെന്ന സംശയത്തില്‍ സ്രവം പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് ശ്വാസകോശ ക്യാന്‍സര്‍ നാലാംഘട്ടത്തിലാണെന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയിഡഡ് കോളജുകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്. നിലവിൽ ഓൺലൈൻ ക്ലാസുകൾക്ക് അടക്കം നിരവധി അധ്യാപകരെ ആവശ്യമുള്ളപ്പോഴാണ് സർക്കാർ ഉത്തരവ്. ഒരു അധ്യാപകനെ മാത്രം നിയമിക്കാമെന്നും ആവശ്യമുണ്ടെങ്കിൽ അധ്യാപകനെ നിയമിക്കാതെ തൊട്ടടുത്ത കോളജിലെ ഇതേ വിഷയത്തിലെ ഓൺലൈൻ ക്ലാസ് പ്രയോജനപ്പെടുത്താനുമാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇക്കാര്യം വകുപ്പു മേധാവിമാരും പ്രിൻസിപ്പൽമാരും ശ്രദ്ധിക്കണമെന്നുമാണ് ഉത്തരവ്.
തിരുവനന്തുപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രാരംഭ നടപടികള്‍ പോലും തുടങ്ങാന്‍ ചലച്ചിത്ര അക്കാദമിക്ക് കഴിഞ്ഞിട്ടില്ല. വിദേശത്ത് നിന്ന് ജൂറികളെ കൊണ്ടുവരുന്ന കാര്യത്തിലും പ്രതിസന്ധിയുണ്ട്.രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നൊരുങ്ങള്‍ ചലച്ചിത്ര അക്കാദമി അഞ്ചുമാസം മുമ്പെ തുടങ്ങാറുണ്ട്. ജൂലൈ ആദ്യവാരത്തോടെ സിനിമകള്‍ ക്ഷണിച്ച് ആഗസ്റ്റ് 31ന് അപേക്ഷകള്‍ പൂര്‍ത്തിയാക്കണം. സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ സ്ക്രീനിംഗ് പൂര്‍ത്തിയാക്കി ജൂറിയെ നിശ്ചയിക്കണം. എന്നാല്‍ പ്രാഥമിക...
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് പൊലീസ് ഇന്ന് മുതൽ കൊവിഡ് പ്രതിരോധം കർശനമാക്കും. ഇതിന്‍റെ ഭാഗമായി രോഗികളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനമായി. കൊവിഡ് രോഗികളുടെ ഫോണ്‍കോള്‍ ശേഖരിക്കുന്നത് കോണ്‍ടാക്ട് ട്രേസിങ് എളുപ്പമാക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ പറ‍ഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരോട് സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്. ഇത് പരിഹരിക്കാനാണ് സിഡിആറിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 
മുംബൈ: മാസങ്ങൾക്ക് മുൻപ് കിലോയ്ക്ക് 200 വരെ എത്തിയ ഉള്ളി വില കുത്തനെ താഴ്ന്നു.  മുംബൈയിലെ മൊത്ത വിപണിയില്‍ ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് ഒരു രൂപയായി. ഗുണനിലവാരം കൂടിയ ഉള്ളിക്ക് അഞ്ച് മുതല്‍ 10 രൂപവരെയാണ് വില. അതേസമയം, ചില്ലറ വിപണിയിൽ 20 മുതല്‍ 30 രൂപവരെയാണ് വില. ഉള്ളിവില താഴ്ന്നതോടെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. സീസണിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ വിപണനമെന്ന് വ്യാപാരികളും പറഞ്ഞു.
മോസ്കോ:കൊവിഡിന് വാക്സിൻ ആദ്യം കണ്ടുപിടിച്ച് ലോകം കീഴടക്കാനുള്ള മത്സരത്തിലായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി വമ്പൻ രാജ്യങ്ങൾ എല്ലാം തന്നെ. ഇംഗ്ലണ്ട് വിജയകരമായി രണ്ടാംഘട്ട പരീക്ഷണം പൂർത്തിയാക്കി മൂന്നാംഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോഴേക്കും റഷ്യ ഗോളടിച്ചു.രണ്ടാംഘട്ട പരീക്ഷണം വിജയിച്ചപ്പോൾ തന്നെ തങ്ങൾ വികസിപ്പിച്ചെടുത്ത വാക്സിന് അംഗീകാരം നൽകിയതായി പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രഖ്യാപിച്ചു. സോവിയറ്റ് യൂണിയൻ 1957ൽ വിക്ഷേപിച്ച ലോകത്തിലെ ആദ്യ കൃതൃമ ഉപഗ്രഹമായ 'സ്പുട്നിക്കി'നെ അനുസ്മരിച്ച് കൊണ്ട് 'സ്പുനിക് 5' എന്ന്...
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങും. രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവര്‍ത്തകർ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരുന്നതിന് ഉണ്ടായ ബുദ്ധിമുട്ടുകള്‍ തരണംചെയ്താണ് കിറ്റുകള്‍ തയ്യാറാക്കുന്ന ജോലികള്‍ നടന്നുവരുന്നത്. ഉദ്ദേശം 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് കിറ്റില്‍ ഉണ്ടാകുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പാക്ക്...