Sat. Apr 20th, 2024

വാഷിങ്ടൺ:

റഷ്യക്ക് പിന്നാലെ കൊവിഡ് വാക്സിൻ എത്രയും വേഗം പുറത്തിറക്കുക എന്ന ഉദ്ദേശത്തോടെ മരുന്ന് കമ്പനിയായ മൊഡേണയുമായി 1500 കോടിയുടെ കരാർ ഒപ്പിട്ട് അമേരിക്ക. വാക്സിൻ പൂർണ സജ്ജമായാൽ ഒരുകോടി ഡോസുകൾ ലഭ്യമാക്കണമെന്നുള്ളതാണ് കരാർ. വാക്സിൻ നിർമ്മാണവുമായി ബന്ധപ്പെട്ട് സമാനമായ നിരവധി കരാറുകൾ ഇപ്പോൾ അമേരിക്ക ഒപ്പിട്ടിട്ടുണ്ട്. ഓപ്പറേഷൻ വാപ് സ്പീഡ് എന്ന പദ്ധതിക്ക് കീഴിലാണ് ഈ നീക്കങ്ങൾ നടക്കുന്നത്.

ഈ വർഷം അവസാനത്തോടെ വാക്സിൻ പുറത്തിറക്കാനാണ് ട്രംപ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. മൊഡേണ വാക്‌സിന്റെ ഒരു ഡോസിന് അവർ നിശ്ചയിച്ചിരിക്കുന്ന നിരക്ക് 30.5 ഡോളറാണ്. ഒരാൾക്ക് രണ്ട് ഡോസ് വീതം വാക്സിനാണ് നൽകേണ്ടത്.

By Arya MR