24 C
Kochi
Saturday, November 27, 2021

Daily Archives: 12th August 2020

വാഷിംഗ്‌ടൺ: ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ കമലയുടെ പേര് നിര്‍ദേശിച്ചു. നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററാണ് കമല ഹാരിസ്. രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ തനിക്ക് അഭിമാനമുണ്ടെന്ന് ജോ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മല്‍സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയായും കമല ചരിത്രത്തില്‍ ഇടംപിടിക്കും. അതേസമയം, അമേരിക്കന്‍ പ്രസിഡന്‍റ്...
കൊച്ചി: സംസ്ഥാനത്തെ ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച ഹരിത ട്രെെബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സർക്കാരിന്റെ സത്യവാങ്മൂലം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ജനവാസ മേഖലയില്‍ നിന്ന് ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി വേണമെന്നായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ഈ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. 50 മീറ്റര്‍ മാത്രം മതിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ജനവാസകേന്ദ്രങ്ങളിൽ നിന്ന് ക്വാറികളുടെ അകലം 50 മീറ്ററിൽ നിന്ന് 200 മീറ്റർ ആയി ഉയർത്തി...
കൊച്ചി: മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ അന്വേഷിക്കും. സൈബർ പൊലീസ്, സൈബർ സെൽ, സൈബർ ഡോം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥന് തെരെഞ്ഞെടുക്കാം. സാമൂഹികമാധ്യമങ്ങള്‍ നിരീക്ഷിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. കൊവിഡ് വ്യാജപ്രചാരണങ്ങളും നിരീക്ഷിക്കണമെന്ന് നിര്‍ദേശമുണ്ട്. മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ നിഷ പുരുഷോത്തമന്‍, ഏഷ്യാനെറ്റ് ന്യൂസിലെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് കെ ജി കമലേഷ്, അസിസ്റ്റന്റ്...
 പ്രാദേശിക,ദേശീയ ദിനപത്രങ്ങളിലെ പ്രധാന തലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. റഷ്യ ലോകത്തെ ആദ്യത്തെ കൊവിഡ് വാക്സിൻ പുറത്തിറക്കിയതും, ഹിന്ദു പിന്തുടർച്ച അവകാശ നിയമ ഭേദഗതിയിൽ കൂടുതൽ വ്യക്തതവരുത്തികൊണ്ട് പെണ്മക്കൾക്കും കുടുംബ സ്വത്തിൽ തുല്യ അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വന്ന സുപ്രീം കോടതി വിധിയും ഇന്ന് പത്രങ്ങളിൽ പ്രധാന തലക്കെട്ടുകളായി വന്നിട്ടുണ്ട്.https://www.youtube.com/watch?v=CHNTyi72PKw
ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അറുപതിനായിരത്തി തൊള്ളായിരത്തി അറുപത്തി മൂന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം പിന്നിട്ടു. ഒറ്റ ദിവസം കൊണ്ട് 834 കൊവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ നാല്‍പ്പത്തി ആറായിരത്തി തൊണ്ണൂറ്റി ഒന്നായി. അതേസമയം, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ കൊവിഡ് മരണനിരക്ക് കുറവാണ്. 1.99 ശതമാനമാണ്...