Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്നയ്ക്ക് സ്വാധീനമുണ്ടെന്ന എൻഐഎ പരാമര്‍ശം ഗൗരവമുള്ളതാണെന്നും ചെന്നിത്തല പറ‍ഞ്ഞു. അതേസമയം, സംസ്ഥാനത്തെ  കൊവിഡ് പ്രതിരോധം പാളിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം സഹകരിച്ചു. പ്രതിപക്ഷം ഏത് രംഗത്താണ് സഹകരിക്കാതിരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. രക്ഷപ്പെടാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി മറ്റുള്ളവരുടെ മേല്‍ പഴിചാരുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam