Tag: Gold Smuggling case
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും
കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ ജാമ്യം തേടി സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള 9 പ്രതികൾ നൽകിയ ജാമ്യ ഹർജി കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് പരിഗണിക്കും. എൻഐഎ നൽകിയ കുറ്റപത്രത്തിൽ തങ്ങൾക്കെതിരെ ഗൗരവമായ കണ്ടെത്തലുകൾ ഒന്നും ഇല്ലെന്നാണ് പ്രതികളുടെ പ്രധാന വാദം. കസ്റ്റംസ്,ഇഡി കേസുകളിൽ സ്വപ്ന സുരേഷിന് ജാമ്യം...
സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി
മലപ്പുറം:സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ മലപ്പുറം എടവണ്ണയ്ക്കടുത്താണ് സംഭവം നടന്നത്. തന്നെ അപായപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് സുമിത് കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചു.കരിപ്പൂരിലേക്ക് പോവുന്നതിനിടെ ആയിരുന്നു ആക്രമണ ശ്രമം.എറണാകുളം രജിസ്ടേഷനുള്ള കാർ നമ്പറടക്കം നൽകിയ പരാതിയിൽ...
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് ജാമ്യം
കൊച്ചി:തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം ലഭിച്ചു.സ്വര്‍ണ്ണക്കടത്തിലെ കസ്റ്റംസ് കേസില്‍ ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ഹെെക്കോടതി ജാമ്യം അനുവദിച്ചത്.കള്ളപ്പണക്കേസില്‍ അറസ്റ്റിലായി 89-ാം ദിവസമാണ് ജാമ്യം.ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്.കേസില്‍ 60 ദിവസം...
ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന് മൊഴി; സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും
തിരുവനന്തപുരം:ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. അടുത്ത ആഴ്ച നോട്ടീസ് നല്കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം.ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്നാണ് സ്പീക്കര്‍ക്കെതിരെ പ്രതികള്‍ മൊഴി നല്‍കിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് മൊഴി...
കസ്റ്റംസിനെ വിലക്കി ജയില്‍വകുപ്പ്
തിരുവനന്തപുരം:സന്ദര്‍ശകര്‍ക്ക് സ്വപ്ന സുരേഷിനെ കാണാന്‍ കസ്റ്റംസിന്റെ അനുമതി വേണ്ടെന്ന് ജയില്‍വകുപ്പ്. കൊഫേപോസ പ്രതിയായതിനാല്‍ ഇതുവരെ കസ്റ്റംസ് പ്രതിനിധികളും സ്വപ്നയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. എന്നാല്‍, കൊഫോപോസ നിയമ പ്രകാരം കൂടിക്കാഴ്ചയ്ക്ക് അന്വേഷണ ഏജന്‍സികളുടെ അനുമതി വേണമെന്ന് പറയുന്നില്ല ജയില്‍ വകുപ്പ് വ്യക്തമാക്കുന്നത്.ഇന്നലെ സ്വപ്ന സുരേഷിന്റെ ബന്ധുക്കള്‍ വന്നപ്പോള്‍ ഒപ്പമെത്തിയെ കസ്റ്റംസ് പ്രതിനിധികളെ...
കാരാട്ട് ഫൈസലിന് മിന്നും ജയം; പിന്തുണ പിന്‍വലിച്ച എല്‍ഡിഎഫിന് വോട്ടില്ല
കോഴിക്കോട്സ്വര്ണക്കടത്തു കേസില്‍ ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എല്‍ഡിഎഫ് പിന്തുണ പിന്‍വലിച്ച മുന്‍ മുനിസിപ്പല്‍ കൗണ്‍സിലംഗം കാരാട്ട് ഫൈസലിന് തിളങ്ങുന്ന വിജയം. ചുണ്ടപ്പുറം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഫൈസലിന് 568 വോട്ട് കിട്ടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഐഎന്‍എല്ലിലെ ഒ പി അബ്ദുള്‍ റഷീദിന് ഒരു വോട്ട് പോലും ലഭിച്ചില്ല.യുഡിഎഫ്...
കേന്ദ്രഏജന്‍സികളെ കേരളത്തില്‍ മേയാന്‍ അനുവദിക്കില്ലെന്ന് പിണറായി
തിരുവനന്തപുരംകേന്ദ്രാന്വേഷണ ഏജന്‍സികളുടെ വഴിവിട്ട നീക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്കു കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിൽ മേയാൻ കേന്ദ്ര ഏജൻസികൾക്കു കഴിയില്ല. അത് ഇവിടുത്തെ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണ്. വീഴ്ചകള്‍ ഉചിതമായ ഘട്ടത്തില്‍ കണ്ടെത്താൻ കേരളത്തിൽ സംവിധാനമുണ്ട്. അതു തകർക്കാനാണ് ഏജൻസികൾ നോക്കുന്നത്.കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കു തിരഞ്ഞെടുപ്പിൽ സഹായം നൽകുകയല്ല ഏജൻസികൾ ചെയ്യേണ്ടത്. പ്രധാനമന്ത്രി...
സ്വപ്നയെ ജയിലില്‍ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല
കൊച്ചി:സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഡിഐജിയുെട റിപ്പോര്‍ട്ട്. സ്വപ്നയുടെ പരാതിയില്‍ കഴമ്പില്ലെന്നും പരസ്പര വിരുദ്ധമായാണ് സ്വപ്ന പല കാര്യങ്ങൾ പറയുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ആരോപണം ഉന്നയിച്ചില്ലെന്നും അഭിഭാഷകന് നല്കിയ രേഖയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് സ്വപ്ന പറഞ്ഞതായാണ് റിപ്പോർട്ട്.സ്വര്‍ണ്ണക്കടത്തിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ജയിലില്‍ വെച്ച് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ...
ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇഡിക്ക് രവീന്ദ്രന്റെ കത്ത്
തിരുവനന്തപുരം:ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സിഎം രവീന്ദ്രൻ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് കത്തയച്ചു. രണ്ട് ആഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപെട്ടിരിക്കുന്നത്.ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്. കടുത്ത തലവേദനയും കഴുത്ത് വേദനയും ഉണ്ട്. നടക്കാൻ കഴിയാത്ത അവസ്ഥയാണ്. മെഡിക്കൽ സൂപ്രണ്ടിൻ്റെ റിപ്പോർട്ടും കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇമെയിൽ സന്ദേശമാണ്...
സ്പീക്കർ കോടികള്‍ ധൂര്‍ത്തടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കോടികള്‍ ധൂര്‍ത്തടിക്കുകയും അഴിമതി നടത്തുകയും ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ലോക കേരള സഭയും, ഇ നിയമസഭയും, സഭാ ടി വിയുമെല്ലാം ധൂർത്തിന്റെയും അഴിമതിയുടേയും ഉദാഹരണമായി ചെന്നിത്തല ചൂണ്ടിക്കാട്ടി. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് ചെന്നിത്തലയുടെ ആരോപണങ്ങൾ. 2018 ല്‍ ആദ്യ ലോക കേരളസഭ നടന്നപ്പോള്‍ ശങ്കരനാരായണന്...