Sat. Apr 27th, 2024

സില്‍വര്‍സ്റ്റോണ്‍:

ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻ പ്രീയിൽ മെഴ്സിഡസിന്‍റെ ലൂയിസ് ഹാമില്‍ട്ടണ് ജയം. അവസാന ലാപ്പില്‍ ടയര്‍ പഞ്ചറായിട്ടും ഹാമില്‍റ്റണ്‍ റേസില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു. പഞ്ചറായ ടയറുമായി റേസ് പൂര്‍ത്തിയാക്കിയ ആദ്യത്തെ താരം കൂടിയാണ് ഹമില്‍ട്ടണ്‍. നിലവിലെ ലോക ചാംപ്യന്‍ കൂടിയായ ഹാമില്‍ട്ടണ്‍ ഇത് ഏഴാം തവണയാണ് ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ കിരീടം ചൂടുന്നത്.  ബ്രിട്ടീഷ് ഗ്രാന്റ് പ്രീ റെക്കോർഡ് കൂടിയാണ് ഇത്. ഈ വിജയത്തോടെ ഫോര്‍മുല വണ്ണിലെ എക്കാലത്തെയും വലിയ ഇതിഹാസം മൈക്കല്‍ ഷുമാക്കറുടെ റെക്കോര്‍ഡിന് അടുത്തെത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam