28 C
Kochi
Tuesday, December 7, 2021

Daily Archives: 2nd August 2020

എറണാകുളം:സംസ്ഥാനത്ത് നാല് കൊവിഡ് മരണങ്ങൾ കൂടി.  എറണാകുളം, മലപ്പുറം, കാസർഗോഡ്, ഇടുക്കി  ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി ചക്കാല പറമ്പിൽ ഗോപി ആണ് എറണാകുളം ജില്ലയിൽ മരിച്ചത്.എഴുപത് വയസ്സായിരുന്നു.  മലപ്പുറത്ത് ഇന്നലെ പനി ബാധിച്ച് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു.  മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ മകൾ ആസ്യ ആണ് മരിച്ചത്.  ആന്റിജൻ...
ലഖ്‌നൗ:ഉത്തര്‍പ്രദേശില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമല റാണി വരുണ്‍ കൊവിഡ് ബാധിച്ച് മരിച്ചു. 62 വയസ്സായിരുന്നു.  ജൂലൈ 18നാണ് കമല റാണി വരുണിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവർ ഇന്ന് രാവിലെയാണ് മരിച്ചത്.
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ സംഘം അന്വേഷണം ആരംഭിച്ചു. നിലവിൽ ആറ്റിങ്ങൽ കോടതിയുടെ പരിഗണനയിലുള്ള കേസ് ഉടൻ തിരുവനന്തപുരം സിബിഐ കോടതിയിലേക്ക് മാറ്റും. കേസ് ആദ്യമന്വേഷിച്ച പൊലീസിൽ നിന്നും ക്രൈംബ്രാഞ്ചിൽ നിന്നും അന്വേഷണ രേഖകൾ ശേഖരിക്കുന്ന നടപടിയാണ് ആദ്യം സിബിഐ പൂർത്തിയാക്കുക. വാഹനാപകടത്തിന് ഇടയാക്കിയ സാഹചര്യങ്ങളും, തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ സാന്നിധ്യവുമൊക്കെ സിബിഐ അന്വേഷിക്കും.
തിരുവനന്തപുരം: സർക്കാർ ക്രമക്കേടുകൾക്കെതിരെ തുടർച്ചയായി പരാതി നൽകിയിട്ടും വിജിലൻസ് ഡയറക്ടർ യാതൊരു അന്വേഷണത്തിനും തയ്യാറായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്തെ വിജിലൻസ് വിഭാഗത്തെ സര്‍ക്കാര്‍ വന്ധ്യംകരിച്ചെന്നും അദ്ദേഹം പറഞ്ഞു. അനധികൃത നിയമനങ്ങളെ കുറിച്ച് പരാതി നൽകിയിട്ട് രണ്ട് മാസമായിട്ടും അന്വേഷിക്കാൻ വിജിലൻസ് തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ചണ്ഡീഗഡ്: പഞ്ചാബിലെ വിവിധ ജില്ലകളിലായി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയതായി റിപ്പോർട്ട്. തന്‍ താരന്‍ ജില്ലയിൽ 63 പേർ, അമൃത്സറിൽ 12 പേര്‍, ബറ്റാലയിലെ ഗുരുദാസ്പൂരില്‍ 11 പേരുമാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരേയും ആറ് പോലീസുകാരേയും സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ്‌ ചെയ്തു. കൂടാതെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷംവീതം ധനസഹായവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേരെ...
ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,735 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ അകെ കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കടന്നു. 853 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധയെ തുടർന്ന് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണനിരക്ക് 2.13 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം 65.44 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. എന്നാൽ മഹാരാഷ്ട്രയിലും ആന്ധ്രയിലും കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. മഹാരാഷ്ട്രയിൽ മാത്രം 9,601 കേസുകളും 322 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് 10 ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസ‍ർകോട്, കണ്ണൂര്‍, വയാനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള-കർണാടകാ തീരത്ത് കാറ്റിന്‍റെ വേഗത മണിക്കൂറിൽ 60 കിലോ മീറ്ററാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ആലുവ:ആലുവയിൽ ചികിത്സ ലഭിക്കാതെ കുട്ടി മരിച്ചതായി പരാതി.  ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി - രാജു ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരിച്ചത്. നാണയം വിഴുങ്ങി ആശുപത്രിയിലെത്തിച്ച മൂന്ന് വയസുകാരന് ചികിത്സ നൽകാൻ ആശുപത്രി അധികൃതർ തയാറായില്ലെന്നാണ് പരാതി.  കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് എത്തിയതിനാല്‍ പ്രവേശിപ്പിക്കാന്‍ ആവില്ലെന്ന് അധികൃതര്‍ പറഞ്ഞുവെന്ന്  മാതാപിതാക്കൾ ആരോപിക്കുന്നു.  കുട്ടിയെ ആദ്യം ആലുവ സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ...
ആലുവ:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.  കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി ചക്കാല പറമ്പിൽ ഗോപി ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു.  സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച ഇയാൾ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ലോട്ടറി കച്ചവടക്കാരനായ ഇയാളുടെ കുടുംബത്തിലെ മറ്റ് മൂന്ന് പേർക്ക് കൂടി രോഗം പിടിപെട്ടിരുന്നെങ്കിലും രോഗമുക്തി നേടിയിരുന്നു.