Thu. Mar 28th, 2024
ഡൽഹി:

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,735 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ അകെ കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കടന്നു. 853 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധയെ തുടർന്ന് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണനിരക്ക് 2.13 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം 65.44 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. എന്നാൽ മഹാരാഷ്ട്രയിലും ആന്ധ്രയിലും കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. മഹാരാഷ്ട്രയിൽ മാത്രം 9,601 കേസുകളും 322 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

By Athira Sreekumar

Digital Journalist at Woke Malayalam