24 C
Kochi
Tuesday, December 7, 2021

Daily Archives: 2nd August 2020

ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരിയ കൊവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്നും, എന്നാൽ താനിപ്പോൾ ആരോഗ്യവാനാണെന്നും മന്ത്രി ട്വിറ്ററിൽ പറഞ്ഞു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ചികിത്സയ്ക്കായി മേദാന്ത മെഡിസിറ്റി ആശുപത്രിയിലേക്ക് മാറുകയാണെന്നും അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അമിത് ഷാ അഭ്യർത്ഥിച്ചു.
തിരുവനന്തപുരം:തിരുവനന്തപുരം ജില്ലാ കളക്ടറുടെ  അക്കൗണ്ടിൽ നിന്നും പണം തട്ടിയ കേസിൽ സീനിയര്‍ അക്കൗണ്ടന്റ് ഒളിവിലെന്ന് പൊലീസ്.   ജില്ലാ കളക്ടറുടെ  അക്കൗണ്ടിൽ നിന്ന് രണ്ട് കോടി തട്ടിയ കേസിൽ  വഞ്ചിയൂർ സബ് ട്രഷറിയിലെ അക്കൗണ്ട്സ് ഓഫീസർ ആർ ബിജുലാലിനെതിരെ കഴിഞ്ഞ ദിവസമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.എന്നാൽ, ഇയാളെ അറസ്റ്റ് ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയപ്പോൾ കരമനയിലെ വാടക വീട്ടിൽ ബിജുലാൽ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍റെ...
കൊച്ചി:കേരളത്തിനും യുഎഇയ്ക്കുമിടയിൽ സർക്കാർ തലത്തിലും സ്വകാര്യസംരംഭങ്ങളിലും ഇടനിലക്കാരിയായി പ്രവർത്തിച്ചെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ മൊഴി.  കസ്റ്റംസ് ചോദ്യംചെയ്യലിലാണ് വെളിപ്പെടുത്തൽ. ഇതോടെ സമീപ വർഷങ്ങളിൽ ഇരു രാജ്യങ്ങൾക്കിടയിൽ നടന്ന കരാറുകളിലേക്കും കസ്റ്റംസ് ശ്രദ്ധ തിരിച്ചു.  ജനക്ഷേമ പ്രവർത്തനങ്ങൾക്കും മറ്റും എത്തിയ സഹായനിധിയിൽനിന്നു പോലും ഒരു വിഹിതം അവരിലേക്ക് എത്തിയിരുന്നു എന്നാണ് കസ്റ്റംസ് കരുതുന്നത്.
ന്യൂയോർക്ക്: സ്വകാര്യകമ്പനിയുമായി ചേർന്ന് ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാൻ നാസ നടത്തിയ ആദ്യ ദൗത്യം പൂർണതയിലേക്ക് എത്തുന്നു. ബഹിരാകാശയാത്രികരായ റോബർട്ട് ബെൻകെൻ, ഡഗ്ലസ് ഹർലി എന്നിവരുടെ പേടകം ഇന്ന് ഉച്ചതിരിഞ്ഞ് 2.41ന് ഫ്ലോറിഡ തീരത്തിന് സമീപം കടലിൽ ലാൻഡ് ചെയ്യും. ബഹിരാകാശ മനുഷ്യദൗത്യത്തിൽ സ്വകാര്യ മേഖലയുടെ കടന്നു വരവ് രേഖപ്പെടുത്തുന്ന ആദ്യ വിക്ഷേപമായിരുന്നു സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ്. 2011ൽ സ്‌പേസ് ഷട്ടിൽ പ്രോഗ്രാമാം അവസാനിച്ച ശേഷം യുഎസിൽ നിന്നുള്ള...
ഇറാഖ്:കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാനാകാതെ ഇറാഖിൽ കുടുങ്ങി കിടക്കുന്നത് മലയാളികളുൾപ്പെടെ പതിനായിരത്തോളം ഇന്ത്യൻ തൊഴിലാളികൾ. ഇറാഖിലെ കർബാല റിഫൈനറി പദ്ധതിയിൽ ജോലിചെയ്യുന്നവരാണ് നാട്ടിലേക്കെത്താൻ കേന്ദ്ര സർക്കാരിന്റെ സഹായം തേടി രംഗത്തെത്തിയിരിക്കുന്നത്.നാട്ടിലേക്ക് മടങ്ങാൻ വേണ്ട ഇടപെടൽ കമ്പനി അധികൃതരിൽ നിന്ന് ഉണ്ടാകുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. നിലവിൽ ഇവർ കഴിയുന്ന ക്യാമ്പിൽ ഇതിനോടകം 256 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും അഞ്ച് പേർ മരിക്കുകയും ചെയ്തു. 
ഡൽഹി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ ഉപവാസമിരിക്കുന്നു. ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് ഉപവസിക്കുന്നത്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ഉപവാസ സമരം ബിജെപി ദേശീയ ജനറൽ സെക്രട്ടറി ജി എസ് മുരളീധർ റാവുവാണ് ഉത്‌ഘാടനം ചെയ്തത്.സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും അല്ലങ്കിൽ അത് കഴിവില്ലായ്മയാണെന്നും മന്ത്രി...
തിരുവനന്തപുരം:മുൻ ഐടി വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന  എം ശിവശങ്കറിനെതിരെയുള്ള  അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്‍റെ അനുമതി തേടി. ഐടി വകുപ്പിലെ നിയമനങ്ങൾ, കൺസൾട്ടൻസി കരാറുകൾ എന്നിവ സംബന്ധിച്ച് പ്രതിപക്ഷ നേതാവടക്കം നൽകിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം അന്വേഷണത്തിന് സർക്കാർ അനുമതി ആവശ്യമാണ്.
തിരുവനന്തപുരം: കെഎസ്ഇബിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന് കെ-ഹാക്കേഴ്‌സ് എന്ന ഹാക്കേഴ്‌സ് സംഘം അവകാശപ്പെട്ടു. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയിട്ടും വൈദ്യുതി ബോർഡ് സംഭവം അറിഞ്ഞില്ലെന്ന് കെ-ഹാക്കേഴ്‌സ് ഫേസ്ബുക്കിൽ കുറിച്ചു. വൈദ്യുതി ബോർഡ് വെബ്‌സൈറ്റിന്റെ സുരക്ഷിതത്വമില്ലായ്മ ചൂണ്ടിക്കാട്ടാനാണ് ഇത് ചെയ്തതെന്നും വ്യക്തമാക്കി. ഈ വിവരങ്ങൾക്ക് മാർക്കറ്റിൽ ഏകദേശം അഞ്ച് കോടിയോളം രൂപ വില വരും.
കോഴിക്കോട്‌:കോഴിക്കോട്‌ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ എത്തുന്ന എല്ലാവര്‍ക്കും ഇനിമുതൽ  ആന്റിജന്‍ ടെസ്റ്റ് നടത്തും.  കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് പോസ്റ്റ് ഓപ്പറേറ്റീവ് സര്‍ജറി വാര്‍ഡിലെത്തിയ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.  ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ വാര്‍ഡിലെ ജീവനക്കാര്‍ അടക്കം നീരീക്ഷണത്തില്‍ പോവേണ്ട ആവസ്ഥയിലായി. 
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാരിൽ വനപാലകര്‍ കസ്റ്റഡിയിലെടുത്ത ഫാം ഉടമ മത്തായിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പിന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് അന്വേഷണം സംഘം. കസ്റ്റഡിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ് വീഴ്ച പറ്റിയതായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത മത്തായിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്താതെ തെളിവെടുപ്പിന് കൊണ്ടുപോയതായി അന്വേഷണം സംഘം കണ്ടെത്തി. വനംവകുപ്പിന്റെ രേഖകളില്‍ കൃത്രിമം നടത്തിയതായും സംശയം ഉയർന്നിട്ടുണ്ട്.