Wed. Apr 24th, 2024

വിശാഖപട്ടണം:

വിശാഖപട്ടണത്ത് കപ്പല്‍ശാലയില്‍ ക്രെയിന്‍ തകര്‍ന്ന് 11 പേര്‍ മരിച്ചു. സുരക്ഷാപരിശോധനയ്ക്കിടെയാണ് അപകടം. മരിച്ചവരില്‍ നാല് പേര്‍ ഷിപ്പയാര്‍ഡിലെ ജീവനക്കാരും മറ്റുള്ളവര്‍ കോണ്‍ട്രാക്ട് ജീവനക്കാരുമാണെന്ന് പൊലീസ് വ്യക്തമാക്കി. ക്രെയിനിന്‍റെ ലോ ടെസ്റ്റിങ്ങ് പരീക്ഷണത്തിനിടയിലാണ് ക്രെയിന്‍ തകര്‍ന്ന് വീണത്. സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് പരീക്ഷണം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. 

 

By Binsha Das

Digital Journalist at Woke Malayalam