Fri. Apr 26th, 2024

യുഎസ്:

ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് അമേരിക്കയില്‍ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടിക് ടോകിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാന്‍ ഉടമകളായ ബൈറ്റ്ഡാന്‍സിനോട് ട്രംപ് ഉത്തരവിടാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ആപ്ലിക്കേഷനിലൂടെ അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തെപ്പറ്റി ആലോചിക്കുന്നതെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് യു.എസ് നടപടി.

അതേസമയം,  ടിക് ടോകിനെ വാങ്ങാന്‍ മൈക്രോസോഫ്റ്റ് ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരു കമ്പനികളും ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

By Binsha Das

Digital Journalist at Woke Malayalam