Fri. Apr 19th, 2024
തിരുവനന്തപുരം:

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശങ്ക പടർത്തികൊണ്ട് വീണ്ടും കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്നു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ രോഗികൾക്കും  കൂട്ടിരിപ്പുകാര്‍ക്കും ഇടയിലും രോഗ വ്യാപനമുണ്ടായിട്ടുള്ളതായാണ് വിവരം. 14 രോഗികൾക്കും 10 കൂട്ടിരിപ്പുകാർക്കും രോഗബാധയുണ്ടായി. കഴിഞ്ഞ ദിവസം  ഡോക്ടർമാരടക്കം 20 പേർക്കാണ് രോഗം ബാധിച്ചത്.

കൊവിഡ് ചട്ടം ലംഘിച്ചതിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ്, വസ്ത്രവ്യാപാര ശാലകളായ പോത്തീസിന്‍റെയും രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‍സിന്‍റെയും ലൈസൻസുകൾ റദ്ധാക്കി. കൊവിഡ് പ്രതിസന്ധിക്കിടയിലും ആളുകളെ കൂട്ടത്തോടെ അകത്ത് കയറ്റിയതിനാലാണ് നടപടി സ്വീകരിച്ചതെന്ന് മേയർ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam