Fri. Mar 29th, 2024
ഡൽഹി:

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിനും സിപിഎം നേതൃത്വത്തിനും ഭിന്ന അഭിപ്രായങ്ങൾ ഇല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.  സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിൽ പാര്‍ട്ടി ഇടപെടില്ലെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്ത് കേസിലുള്ള ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അയച്ച കത്ത് കിട്ടിയെന്നും പരിശോധിച്ച ശേഷം മറുപടി നൽകുമെന്നും യെച്ചൂരി വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam