Thu. Apr 25th, 2024
തിരുവനന്തപുരം:

മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയുടെ എക്സിക്യൂഷന്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. ഐടി ഫെല്ലോ സ്ഥാനത്ത് നിന്ന് മാറ്റിയതിനാല്‍ ഇയാളെ ഡ്രീം കേരള പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതായി സർക്കാർ വ്യക്തമാക്കി. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ഫ്ലാറ്റ് എടുക്കാൻ സഹായം ചെയ്തത് അരുൺ ബാലചന്ദ്രനാണെന്ന് വ്യക്തമായതിനെ തുടർന്ന് ഇയാളെ ഐടി പാർക്ക്സ് മാർക്കറ്റിംഗ് ആന്‍റ് ഓപ്പറേഷൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.

അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് അറ്റാഷെ താമസിച്ചിരുന്ന പാറ്റൂരിലെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തി. സന്ദർശക രജിസ്റ്റര്‍ അടക്കമുള്ള രേഖകൾ കസ്റ്റംസ് പരിശോധിച്ചു. നയതന്ത്ര ചാനൽ വഴി സ്വര്‍ണം എത്തിച്ചത് അറ്റാഷെയുടെ പേരിലായിരുന്ന ബാഗേജ് വഴിയാണ്. കേസിൽ നിര്‍ണായക വിവരങ്ങൾ ശേഖരിക്കാനുണ്ടെന്നിരിക്കെയാണ്  അറ്റാഷെ യുഎഇലേക്ക് കടന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam