കൊച്ചി:

ട്രിപ്പിള്‍ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ചെല്ലാനം പഞ്ചായത്തിലും റാപിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിക്കാന്‍ തീരുമാനിച്ചതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു. വില്ലേജ് ഓഫീസര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് തുടങ്ങിയവരെ ടീമിന്റെ ഭാഗമാക്കുമെന്നും കളക്ടർ പറഞ്ഞു. അതേസമയം പഞ്ചായത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു കിലോ അരിയുടെ വിതരണം നാളെ ആരംഭിക്കും.

Advertisement