Fri. Apr 26th, 2024
തിരുവനന്തപുരം:

കേരളത്തിൽ ഇന്ന് 449 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 162 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 140 പേർ വിദേശത്ത് നിന്ന് വന്നവരും, 64 പേർ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. സമ്പർക്കത്തിലൂടെ 144 പേർക്കാണ് രോഗം ബാധിച്ചത്. ഇവരിൽ 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ആലപ്പുഴ- 119, തിരുവനന്തപുരം- 69, മലപ്പുറം- 47, പത്തനംതിട്ട- 47, കണ്ണൂർ- 44, കൊല്ലം- 33, പാലക്കാട്- 19, കോഴിക്കോട്- 16, എറണാകുളം- 15, വയനാട്- 14, കോട്ടയം- 10, തൃശൂർ- 9, കാസർഗോഡ്- 9, ഇടുക്കി- 4 എന്നിങ്ങനെയാണ് ഇന്ന്  കൊവിഡ് സ്ഥിരീകരിചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ആലപ്പുഴ ഐ ടി ബി പി യിലെ 77 ഉദ്യോഗസ്ഥർക്കും 5 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിൽ കേരളം മുന്നിലാണെന്നും മരണനിരക്ക് മറ്റു സംസ്ഥാനങ്ങളേക്കാൾ കുറവാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam