Wed. Apr 24th, 2024
തിരുവനന്തപുരം:

 
സ്വര്‍ണക്കടത്ത് കേസിൽ ‍ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിൽ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും, മുഖ്യമന്ത്രി പിണറായി വിജയനും രാജി വയ്ക്കണം എന്ന ആവശ്യം ഉന്നയിച്ച് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ട് വരാൻ തീരുമാനിച്ചു. പിണറായി സർക്കാരിനെതിരെ ഒരുങ്ങുന്ന ആദ്യത്തെ അവിശ്വാസ പ്രമേയമാണിത്. ഇതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തിയെന്ന് കൺവീനര്‍ ബെന്നി ബെഹ്നാൻ വ്യക്തമാക്കി.

മുഖ്യമന്ത്രി രാജിവയ്ക്കും വരെ സമരം തുടരാനാണ് തീരുമാനം എന്നും യുഡിഎഫ് വക്താക്കൾ അറിയിച്ചു. എന്നാൽ സ്പീക്കർക്ക് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ശ്രമം വിഷയദാരിദ്യ്രത്തിന്റെ ഭാഗം മാത്രമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.