Wed. Dec 18th, 2024

Day: June 22, 2020

ചൈനീസ് കമ്പനികളുമായുള്ള 5000 കോടിയുടെ കരാറുകൾ മരവിപ്പിച്ച് മഹാരാഷ്ട്ര

മുംബൈ: മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപസംഗമത്തിന്റെ ഭാഗമായി ചൈനീസ് കമ്പനികളുമായി ഒപ്പുവെച്ച 5000 കോടിയുടെ മൂന്ന് കരാറുകൾ മരവിപ്പിച്ച് മഹാരാഷ്ട്രാ സർക്കാർ. അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.…

സംസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ  സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്നും ഇത് സംബന്ധിച്ച് ഐസിഎംആര്‍ റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാരിന് കിട്ടിയിട്ടില്ലെന്നും  ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സംസ്ഥാനത്ത്…

വന്ദേഭാരത് മിഷനിലൂടെ 2,50,087 ഇന്ത്യക്കാർ നാട്ടിലെത്തിയതായി റിപ്പോർട്ട്

ഡൽഹി: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി 2,50,087 ഇന്ത്യക്കാരെ തിരിച്ചുകൊണ്ട് വരാന്‍ കഴിഞ്ഞതായി കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പൂരി വ്യക്തമാക്കി. ഇന്ന് മാത്രം വിവിധ രാജ്യങ്ങളില്‍…

ഡൽഹിയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം മൂന്നു മടങ്ങായി വര്‍ധിപ്പിക്കുമെന്ന് അരവിന്ദ്​ കെജ്​രിവാള്‍

ന്യൂഡല്‍ഹി: ഡൽഹിയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം 5000ത്തില്‍നിന്ന്​ 18,000 ആയി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ അറിയിച്ചു.  30 മിനിറ്റിനകം പരിശോധന ഫലം പുറത്തുവരുന്ന റാപ്പിഡ്​ പരിശോധനയായിരിക്കും…

കൊവിഡ് രോഗികൾ കൂടുന്നു; ബംഗളൂരുവിൽ വീണ്ടും ലോക്ക്ഡൗണ്‍

ബംഗളൂരു: കർണാടകയിലെ കെ ആര്‍ മാര്‍ക്കറ്റ്, ചാമരാജ്‌പേട്ട്, കലസിപല്യ, ചിക്പേട്ട് എന്നീ നാല് മേഖലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി റവന്യൂ മന്ത്രി ആര്‍ അശോക അറിയിച്ചു. കൊവിഡ് രോഗികൾ…

ബിഹാറിലെ ഡാമിൻ്റെ അറ്റകുറ്റപ്പണി തടഞ്ഞ് നേപ്പാൾ 

പട്ന: വിവാദ ഭൂപടത്തിന് പിന്നാലെ  ബിഹാറിലെ ഗണ്ഡക്  ഡാം നിർമ്മാണവും തടഞ്ഞ് നേപ്പാൾ.  അതിർത്തിയിലെ ലാൽബക്യ നദിയിലെ ജലനിരപ്പ് ഉയരുന്നത് ബീഹാറിൽ പ്രളയത്തിനുള്ള സാധ്യത കൂട്ടുന്നതിനാലാണ് അറ്റുകുറ്റപ്പണി നടത്തുന്നതെന്നും…

ലഡാക്ക് അതിർത്തി വിഷയം; ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിർത്തി തർക്കം  പരിഹരിക്കാൻ  പോംഗോഗ് തടാകം ഉൾപ്പെടുന്ന മേഖലയുടെ ചുമതലയുള്ള ഇരു സൈന്യത്തിൻ്റേയും ലെഫ്. ജനറൽമാരുടെയും നേതൃത്വത്തിൽ ചർച്ച നടക്കുന്നു. ഇത് രണ്ടാം…

മിസോറാമില്‍ നാശംവിതച്ച് ഭൂചലനം; കെട്ടിടങ്ങള്‍ തകര്‍ന്നു

ഐസ്വാൾ: മിസോറാമില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തി. മരണമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാൽ കെട്ടിടങ്ങള്‍ തകര്‍ന്നു പോവുകയും വീടുകള്‍ക്കും റോഡുകള്‍ക്കും നാശനഷ്ടമുണ്ടാകുകയും ചെയ്തു.…

 കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ‘സുഭിക്ഷ കേരളം’ പദ്ധതിയിലൂടെ മികച്ച വിപണി സാധ്യത കണ്ടെത്താന്‍ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കാനും അതിലൂടെ കര്‍ഷകര്‍ക്ക് നല്ല വില ലഭ്യമാക്കാനും സര്‍ക്കാര്‍…

ഉത്രയുടെ കൊലപാതകം; വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് തെളിവെടുപ്പ് നടത്തി

അഞ്ചൽ: കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ കൊലപാതക കേസിൽ അന്വേഷണത്തിന്റെ ഭാഗമായി പ്രധാന പ്രതികളായ സൂരജിനേയും പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെയും ഉത്രയുടെ വീട്ടിലെത്തിച്ച്‌ ഇന്ന് തെളിവെടുപ്പ് നടത്തി. അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച്…