Wed. Apr 17th, 2024
തിരുവനന്തപുരം:

റോഡ് വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 10 മേല്‍പാലങ്ങള്‍ നിർമ്മിക്കാൻ അനുമതി. കിഫ്ബിയില്‍ നിന്നും 222 കോടി രൂപ ഈ പദ്ധതിക്കായി അനുവദിക്കുമെന്നാണ് റിപ്പോർട്ട്. കൊച്ചി ആസ്ഥാനമായ സര്‍ക്കാര്‍ ഏജന്‍സി ആര്‍ബിഡിസികെ മേല്‍നോട്ടത്തിലാണ് നിർമ്മാണം നടക്കുക. ചിറയിന്‍കീഴ്, ഇരവിപുരം, മാളിയേക്കല്‍, ഗുരുവായൂര്‍, ചിറങ്ങര, അകത്തേത്തറ, വാടാനാംകുറിശ്ശി, താനൂര്‍, ചേളാരി, കൊടുവള്ളി എന്നിവിടങ്ങളിലാണ് പുതിയ പാലങ്ങള്‍ നിർമ്മിക്കാൻ പദ്ധതി ഇട്ടിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam