Thu. Mar 28th, 2024
ധാക്ക:

ബംഗ്ലാദേശ് മുന്‍ നായകന്‍ മഷ്റഫി മൊര്‍ത്താസക്ക് കൊവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തിയത്. പാക്കിസ്ഥാന്‍ ഓപ്പണര്‍ ഷാഹിദ് അഫ്രീദിക്ക് ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന പ്രമുഖ ക്രിക്കറ്റ് താരമാണ് ഇദ്ദേഹം. ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗം കൂടിയാണ് മഷ്റഫി മൊര്‍ത്താസ. മുന്‍ ബംഗ്ലാദേശ് ഓപ്പണർ നഫീസ് ഇക്ബാലിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam