Thu. Apr 25th, 2024

ന്യൂയോര്‍ക്ക്:

യുഎന്‍ സുരക്ഷ കൗണ്‍സില്‍ താത്കാലിക സീറ്റിലേക്ക് ഇന്ത്യയെ എതിരില്ലാതെ തിരഞ്ഞെടുത്തു. അടുത്ത രണ്ട് വർഷത്തേക്കാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുക. 193 അംഗ ജനറൽ അസംബ്ലിയിൽ 184 വോട്ടുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഏഷ്യാ പസഫിക് വിഭാഗത്തിലാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. എട്ടാംതവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ നയതന്ത്രമേഖലയിലെ മറ്റൊരു നേട്ടമായാണ് വിലയിരുത്തുന്നത്.  അയർലൻഡ്, മെക്സിക്കോ, നോർവേ എന്നീ രാജ്യങ്ങളും സുരക്ഷാസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ചു.

By Binsha Das

Digital Journalist at Woke Malayalam